സണ്ണി ലിയോണിന്റെ പിന്‍ഗാമി മിയ മാല്‍കോവയ്ക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് നിരാശപ്പെടാം!
ഇന്ത്യയില്‍ പലതരത്തില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും നടക്കുന്നതിനിടയില്‍ ഇപ്പോള്‍ രണ്ട് സിനിമകളാണ് വിവാദങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ഇന്ത്യയില്‍ വന്‍ പ്രക്ഷേഭം നടക്കുന്നതിനിടെ രാം ഗോപാല്‍ വര്‍മ്മയുടെ വരാനിരിക്കുന്ന സിനിമയും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.
രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയ്‌ക്കെതിരയാണ് വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധം നടത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറാണ് ഇത്രയധികം വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്
ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ശേഷം സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിഷേധം ഇങ്ങനെ..
സെക്‌സിന് അതിപ്രസരം കൊടുത്തിട്ടുള്ള ട്രെയിലര്‍ പുറത്ത് വന്ന ഉടനെ വൈറലായിരുന്നു. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്റെ കോലം കത്തിച്ചും മറ്റുമാണ് സംഘടന പ്രതിഷേധം ആരംഭിച്ചത്.

ദൈവവും ലൈംഗികതയും
സെക്‌സില്‍ ദൈവത്തിനും ലൈംഗികതയ്ക്കും തമ്മില്‍ എന്താണ് ബന്ധമുള്ളതെന്നാണ് വനിതാ സംഘടനകള്‍ ചോദിക്കുന്നത്. എന്നാല്‍ പുറത്ത് വന്ന ട്രെയിലറില്‍ ലൈംഗികതയെ മതങ്ങള്‍ വ്യാഖ്യാനിച്ച് മറച്ച് വെച്ചിരിക്കുകയാണെന്ന് വ്യക്തമായി പറയുന്നുമുണ്ട്.

നായികയായി മിയ മാല്‍കോവ
അമേരിക്കന്‍ അശ്ശീല സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് സിനിമയിലെ നായികയായി അഭിനയിക്കുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യയിലെത്തുന്ന പോണ്‍ സ്റ്റാര്‍ എന്ന ബഹുമതി തനിക്ക് കിട്ടിയതിന് നടി നന്ദിയും പറഞ്ഞിരുന്നു. അതിനിടെയായിരുന്നു സിനിമയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത് വിട്ടത്.

വിവാദക്കാറ്റുമായി ട്രെയിലര്‍
സിനിമയില്‍ നിന്നും പുറത്ത് വിട്ട പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിയ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നതും ഇരിക്കുന്നതുമായിട്ടുള്ള പോസ്റ്ററുകളായിരുന്നു അത്. പിന്നാലെയാണ് ട്രെയിലര്‍ വരുന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കിയത്. പോണ്‍ നടി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും സെക്‌സിന് ഇത്രയധികം പ്രസക്തിയുണ്ടൈന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ട്രെയിലര്‍ പറയുന്നതിതാണ്..
സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് ട്രെയിലറിലൂടെ പറയുന്നത്. ലൈംഗികത, സദാചാരം, മതം എന്നിവയെ കുറിച്ചുമെല്ലാം ട്രെയിലറില്‍ പറയുന്നുണ്ട്. ഇതില്‍ ലൈംഗികതയെ കുറിച്ച് ധീരണായ നിലപാടുകളാണ് നടി വ്യക്തമാക്കുന്നത്.

ഫുള്‍ വീഡിയോ വരുന്നു
ജനുവരി 16 ന് ട്രെയിലര്‍ പുറത്ത് വന്നെങ്കിലും അതിന്റെ ഫുള്‍ വീഡിയോ ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് പുറത്ത് വരുമെന്നാണ് പറയുന്നത്. മിയ മാല്‍കോവയുടെ വിമിയോ എന്ന വീഡിയോ ചാനലിലൂടെയായിരിക്കും വീഡിയോ വരുന്നത്. വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്രെയിലര്‍ പുറത്ത് വരുമോ വന്നാല്‍ ഇനി ഇതിലും വലിയ പ്രശ്നങ്ങളുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











