നിന്നെപ്പോലെ കരുത്തയായ ഒരാളെ കണ്ടിട്ടില്ല! പോണ്‍ താരത്തിന് ആശംസയുമായി രാംഗോപാല്‍ വര്‍മ്മ!
സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് രാംഗോപാല്‍ വര്‍മ്മ മുന്നേറുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. തന്റെ വിവാദ ചിത്രമായ ഗോഡ് സെക്‌സ് ആന്റ് ട്രൂത്തിലെ നായികയായ പോണ്‍ താരം മിയ മല്‍കോവയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മിയയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയിട്ടുണ്ട്. മിയയെപ്പോലെ സത്യസന്ധയായ, നിശ്ചയദാര്‍ഢ്യമുള്ള മറ്റൊരു വ്യക്തിയെ താനിതുവരെ കണ്ടുമുട്ടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
പിറന്നാള്‍ ദിനത്തില്‍ ഏറെ വ്യത്യസ്തമായ ആശംസയാണ് സംവിധായകന്‍ മിയ മല്‍കോവയ്ക്ക് നേര്‍ന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ എല്ലാവിധ സന്തോഷങ്ങളും നേകുന്നു. നിന്റെ വ്യക്തിത്വത്തിന്റെ കരുത്തുകൊണ്ട് നീ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു, ദൈവത്തിന്റയും ലൈംഗികതയുടേയും യഥാര്‍ത്ഥ സത്യം എന്താണെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ നിശ്ചദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ബാഹ്യസൗന്ദര്യമാണോ അതോ നിന്റെ ആന്തരിക സൗന്ദര്യമാണോ ഏറ്റവും സുന്ദരമെന്ന് തിരിച്ചറിയാന്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളില്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഇന്ന് ഇക്കാര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. സൗന്ദര്യമെന്നാല്‍ ബാഹ്യമോ ആന്തരികമായ കാര്യമല്ല മറിച്ച് വ്യക്തിത്വമാണെന്ന ബോധ്യം ഇന്ന് തനിക്കുണ്ടെന്നും സംവിധായകന്‍ പറയുന്നു. ഈ ദിവസം ഒരുപാട് സന്തോഷമുണ്ടാവട്ടെയെന്നും ജന്മദിനാശംസകള്‍ നേരുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്. രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് കാണാം.


Click it and Unblock the Notifications











