മമ്മൂട്ടിയെ വിമര്‍ശിച്ച വര്‍മ്മ വീണ്ടും: അനുരാഗ് കുശ്യപ് തെരുവ് നായ എന്ന്

By Aswathi

ഓകെ കണ്‍മണി എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് വിവാദ പരമാര്‍ശം നടത്തിയ സംവിധായകന്‍ രാം ഗോപാല വര്‍മ വീണ്ടും. ഇത്തവണ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് വര്‍മ വന്നിരിയ്ക്കുന്നത്.

അനുരാഗ് കുശ്യപ സംവിധാനം ചെയ്ത്, ഒടുവില്‍ പുറത്തിറങ്ങിയ ബോംബെ വെല്‍വറ്റ് എന്ന ചിത്രത്തിനെതിരെയാണ് രാം ഗോപാല വര്‍മയുടെ വിമര്‍ശനം. കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താല്‍ ഒരു സ്ലം ഡോഗ് മില്യണര്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. കരണ്‍ ജോഹാര്‍ മാത്രമാണ് ചിത്രത്തിലുള്ള വെല്‍വെറ്റ്. ബാക്കിയുള്ളവരുടെ അഭിനയം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.

ram-gopal-varma

ഈ വിമര്‍ശനത്തിലൂടെ ഒരു പകരം വീട്ടലാണ് രാം ഗോപാല്‍ വര്‍മ നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ വര്‍മയുടെ ആഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു.

ബോക്‌സ് ഓഫീസില്‍ വിജയം നേടാനാവാത്ത ആഗിനെ വിമര്‍ശിച്ചതിന് ഒപ്പം രാം ഗോപാല്‍ വര്‍മയെയും അനുരാഗ് വിമര്‍ശിച്ചിരുന്നു. പണ്ട് ഉണ്ടായിരുന്ന രാം ഗോപാല്‍ വര്‍മയല്ല ഇപ്പോഴുള്ളതെന്ന് അനുരാഗ് അഭിപ്രായപ്പെട്ടിരുന്നു.

ഇരുവരും മുമ്പ് അടുത്ത സുഹൃത്തുക്കളായിരുന്നു. ചില ചിത്രങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. 1998ല്‍ പുറത്തിറങ്ങിയ സത്യയുടെ കഥ എഴുതിയത് അനുരാഗും സംവിധാനം നിര്‍വഹിച്ചത് രാം ഗോപാല്‍ വര്‍മയുമായിരുന്നു. കോന്‍, ശൂല്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X