»   » സണ്ണി ലിയോണിന്റെ പിന്‍ഗാമി മിയ ഖലിഫയല്ല പകരം വരുന്നത് അതുക്കും മേലെ! മിയ മല്‍കോവ ഇന്ത്യൻ സിനിമയില്‍

സണ്ണി ലിയോണിന്റെ പിന്‍ഗാമി മിയ ഖലിഫയല്ല പകരം വരുന്നത് അതുക്കും മേലെ! മിയ മല്‍കോവ ഇന്ത്യൻ സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam
സണ്ണി ലിയോണിന്റെ പിന്‍ഗാമി മിയ ഖലിഫയല്ല, പിന്നെ ആര്?? | filmibeat Malayalam

1995 ല്‍ രംഗീല പോലുള്ള സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. തന്റെ കാഴ്ചപാടുകള്‍ സിനിമയാക്കിയാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടില്ലെന്ന് പറഞ്ഞ് ഹ്രസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് യൂട്യൂബിലൂടെ പുറത്തെത്തിച്ച വ്യക്തിയായിരുന്നു രാം ഗോപാല്‍ വര്‍മ്മ.

അന്നയും തോമയും പ്രണയിക്കുമ്പോൾ.. അഥവാ പെണ്ണിന്റെ വഴികൾ ആരറിയുന്നു..!!! ശൈലന്റെ റിവ്യൂ...

ഒരു സിനിമ നിര്‍മ്മിച്ച് പുറത്തിറക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പിന്തുണ വേണം. മാത്രമല്ല സിനിമയില്‍ സെക്‌സും വയലന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് അവ നീക്കും. അതിനാല്‍ തനിക്ക് സിനിമയില്‍ സ്വാതന്ത്യം ലഭിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു സിനിമയുമായിട്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ വരവ്.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്


ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ ഇത്തിരി കുഴപ്പം പിടിച്ചതാണ്..

മിയാ മല്‍കോവ നായികയാവുന്നു...

അശ്ലീല സിനിമകളിലെ നായികയായിരുന്ന മിയാ മാല്‍കോവയാണ് ചിത്രത്തിലെ നായികയാവുന്നത്. നടി താന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ വ്യക്തമായിരുന്നു. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്കെത്തുന്ന പോണ്‍ താരം കൂടിയാണ് മിയാ മാല്‍കോവ.

ഞെട്ടിക്കുന്ന പോസ്റ്റര്‍


സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. നടി പൂര്‍ണ നഗ്നായി നില്‍ക്കുന്നതും ഇരിക്കുന്നതും മറ്റുമാണ് പോസ്റ്ററിലുള്ളത്. ഒപ്പം സംവിധായകനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ട്രെയിലര്‍ വരുന്നു..


പോസ്റ്ററുകള്‍ വന്നതിന് ശേഷം ജനുവരി 16 ന് രാവിലെ 9 മണിക്ക് സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിനുള്ള നന്ദിയും നടി ട്വിറ്ററിലൂടെ രേഖപ്പെടുത്തിരുന്നു.

English summary
Ram Gopal Varma takes adult star Mia Malkova in the lead role of his next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X