നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
ബോളിവുഡ്, തമിഴ്, മലയാളം,തെലുങ്ക്,കന്നഡ എന്നീ മേഖലയില്‍ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രീദേവി. പ്രേക്ഷകരുടെ മനസില്‍ ശ്രീദേവിക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടെന്ന് പറയാം. ശ്രീദേവിയെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു സംവിധായകന്‍ ഉണ്ടെന്നാണ് പുതിയ വിവരം.
ഒട്ടേറെ പ്രണയലേഖനം പണ്ടും ഇന്നും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ടാകാം. അതില്‍ വേറിട്ടു നില്‍ക്കുന്ന ഒരു പ്രണയലേഖനത്തിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒരു വ്യക്തി തന്നെയാണ് ശ്രീദേവിക്ക് പ്രണയലേഖനം എഴുതിയിരിക്കുന്നത്. അത് മറ്റാരുമല്ല, പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ്.

നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
ശ്രീദേവിയുടെ ആരാധകരുടെ കൂട്ടത്തില്‍ പ്രശസ്ത സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഉണ്ടെന്നത് വ്യത്യസ്തമാണ്. തന്റെ എക്കാലത്തെയും പ്രിയതാരമാണ് ശ്രീദേവിയെന്നാണ് രാംഗോപാല്‍ വര്‍മ പറയുന്നത്.

നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
പ്രിയ താരത്തിന് ആത്മകഥയിലെ ഒരു ഭാഗം തന്നെ സമര്‍പ്പിച്ചാണ് രാംഗോപാല്‍ വര്‍മ തന്റെ ആരാധന അറിയിച്ചത്.

നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
'ഗണ്‍സ് ആന്റ് തൈസ്' എന്ന പുസ്തകത്തിലാണ് രാംഗോപാല്‍ വര്‍മയ്ക്ക് ശ്രീദേവിയോടുള്ള ഇഷ്ടം മനസിലാകുന്നത്. ഈ പുസ്തകത്തിലെ ഒരു അധ്യായം തന്നെ ശ്രീദേവിക്കു വേണ്ടിയുള്ളതാണ്.

നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
ശ്രീദേവിയെ സൗന്ദര്യ ദേവതയായിട്ടാണ് പുസ്തകത്തില്‍ രാംഗോപാല്‍ വര്‍മ വിവരിക്കുന്നത്. എല്ലാവര്‍ക്കും ആരോടെങ്കിലും ആരാധന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പ്രണയം ലഹരി പോലെയാണെന്നും അദ്ദേഹം പറയുന്നു.

നടി ശ്രീദേവിക്ക് രാംഗോപാല്‍ വര്‍മ പ്രണയലേഖനം എഴുതി!
ശ്രീദേവിയെന്ന മാലാഖയെ വീട്ടിലെ അടുക്കളയിലെത്തിച്ച ഭര്‍ത്താവ് ബോണി കപൂറിനോട് ക്ഷമിക്കാനാകില്ലെന്നും സംവിധായകന്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











