»   » 340 കോടി ചിലവില്‍ രാം ഗോപാല്‍ വര്‍മ്മയുടെ അന്താരാഷ്ട്ര ചിത്രം ന്യുക്ലിയര്‍! താരങ്ങളാരെന്നറിയണ്ടേ ?

340 കോടി ചിലവില്‍ രാം ഗോപാല്‍ വര്‍മ്മയുടെ അന്താരാഷ്ട്ര ചിത്രം ന്യുക്ലിയര്‍! താരങ്ങളാരെന്നറിയണ്ടേ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

രാം ഗോപാല്‍ വര്‍മ്മയുടെ ബിഗ് ബജറ്റ്  ചിത്രമൊരുങ്ങുന്നു. 340 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒരു ആഗോള ചിത്രമായിരിക്കുമിതെന്നാണ് സൂചന. രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

ന്യുക്ലിയര്‍ എന്നു പേരിട്ട ചിത്രം ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച്  ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണെന്നാണറിയുന്നത്. ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍പ്പട്ട പുസ്തകങ്ങള്‍ ധാരാളം വായിക്കാറുണ്ടെന്നും ന്യുക്ലിയര്‍ എന്ന ചിത്രത്തിന്റെ പ്രമേയം അങ്ങനെ ലഭിച്ചതാണെന്നും സംവിധായകന്‍ പറയുന്നു.

Read more: സെയ്ഫ് അലി ഖാന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം! നായകനാരെന്നോ...

nucleardp-07-

ഇന്ത്യയ്ക്കു പുറമേ യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍
താരങ്ങള്‍ക്കു പുറമേ ബ്രിട്ടീഷ്, റഷ്യന്‍, യെമനീസ്, ചൈനീസ്, അമേരിക്കന്‍ താരങ്ങളും ചിത്രത്തിലഭിനയിക്കുന്നുണ്ട്. സര്‍ക്കാര്‍ 3 ആണ് രാംഗോപാല്‍ വര്‍മ്മയുടെതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം.

സര്‍ക്കാര്‍ 3 യുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായതിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലികളിലേക്കു കടക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇനിയും പുറത്തി വിട്ടിട്ടില്ല.

English summary
Ram Gopal Verma's First International Film Nuclear To Be Made At A Whopping Budget Of Rs. 340 Crores

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam