'ഇത് നിങ്ങളുടെ ഏത് അവതാരമാണ്?'; രാമായണം സീരിയലിലെ സീതയെ ട്രോളി സോഷ്യല്‍ മീഡിയ

എന്‍പതുകളുടെ ഒടുവില്‍ ഇന്ത്യയൊയൊട്ടാകെ ജനശ്രദ്ധ നേടിയ ടെലിവിഷന്‍ സീരിയലായിരുന്നു രാമായണം. രാമാനന്ദസാഗര്‍ ഹിന്ദിയില്‍ അണിയിച്ചൊരുക്കിയ ഈ ഇതിഹാസവിസ്മയത്തിന്റെ ആരാധകരായിരുന്നു അന്നത്തെ എല്ലാ ടിവി പ്രേക്ഷകരും. ഞായറാഴ്ചകളില്‍ ടെലിവിഷന് മുന്നിലിരുന്ന് രാമായണം സീരിയല്‍ കണ്ടതിന്റെ അനുഭവം പങ്കുവെച്ച സെലിബ്രിറ്റികള്‍ പോലുമുണ്ട്. ഇന്ന് കാണുന്ന മെഗാ പരമ്പരകളുടെയെല്ലാം തുടക്കം ആ സീരിയലില്‍ നിന്നായിരുന്നു. രാമായണത്തിലെ സീതാദേവിയായി വേഷമിട്ട ദീപിക ചിഖ്‌ലിയയേയും പേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. തന്റെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ദീപിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ദീപിക പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ പരിഹാസത്തിന് വിധേയമാകുന്നത്.

deepika

സുഹൃത്തുക്കള്‍ക്കൊപ്പം ഷര്‍ട്ടും സ്‌കര്‍ട്ടും ധരിച്ച് ടൈയും കെട്ടി നില്‍ക്കുന്ന ഒരു ചിത്രമാണ് ദീപിക പങ്കുവെച്ചത്. സ്‌കൂളിലേക്ക് മടങ്ങുന്നുവെന്ന തലക്കെട്ടും ഒപ്പം ചേര്‍ത്തിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ്. 'ഇത് നിങ്ങളുടെ ഏത് അവതാരമാണ്', 'കണ്ടിട്ട് വളരെ മോശമായി തോന്നുന്നു' തുടങ്ങി നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ട്രോള്‍ മഴയായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പരിഹാസങ്ങളേയും വിമര്‍ശനത്തേയും തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടി ഇന്‍സ്്റ്റഗ്രാമില്‍ നിന്ന് ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ബോളിവുഡ് നടിയായ ദീപിക രാമായണം സീരിയലില്‍ അഭിനയിക്കുന്നതിനു മുന്‍പ് മമ്മൂട്ടി, മുകേഷ് എന്നിവര്‍ക്കൊപ്പം ഇതിലേ ഇനിയും വരൂ എന്ന ചിത്രത്തിലെ നായികയായി വേഷമിട്ടിരുന്നു. എങ്കിലും രാമായണം സീരിയലിലൂടെയാണ് മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിനു പുറമെ മലയാളം, തമിഴ്, കന്നഡ, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ ദീപിക നായികയായി അഭിനയിച്ചിട്ടുണ്ട്.

deepika

സീത എന്ന കഥാപാത്രമായി ടെലിവിഷനിലൂടെ കൈവന്ന ദൈവിക പരിവേഷം 1991-ല്‍ ബി.ജെ.പി. ടിക്കറ്റില്‍ എം.പിയാവാനുള്ള ഭാഗ്യം ദീപികയ്ക്ക് നല്‍കി. അതുകൊണ്ട് തന്നെ ദീപിക 1992-ല്‍ അഭിനയം നിര്‍ത്തിയിരുന്നു. ശിങ്കാര്‍ അടക്കമുള്ള കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ ഹേമന്ദ് ടോപ്പിവാലയാണ് ദീപികയുടെ ഭര്‍ത്താവ്. നിധി ടോപ്പിവാല, ജൂഹി ടോപ്പിവാല എന്നിവരാണ് ദീപികയുടെ മക്കള്‍.

deepika

രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണ്‍ സീരിയലിന്റെ സ്വാധീനം ഇന്നും തന്റെ നിത്യ ജീവിതത്തില്‍ ഉണ്ടെന്ന് കപില്‍ ശര്‍മ്മ ഷോവില്‍ അതിഥിയായെത്തിയ ദീപിക പറഞ്ഞിരുന്നു. ആളുകള്‍ ഇപ്പോഴും തന്നെ സീതയായാണ് തിരിച്ചറിയുന്നതെന്നും ഹലോ പറയുന്നതിനു പകരം പലരും കൈകൂപ്പി നമസ്‌കരിക്കുകയാണ് പതിവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X