സഞ്ജുവില്‍ പലതും കാണിച്ചില്ല! സഞ്ജയ് ദത്തിന്റെ ജീവിതം വീണ്ടും സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ്മ
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു സഞ്ജു. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലായുളള സംഭവബഹുലമായ ജീവിതമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ സകലമാന കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയെഴുതികൊണ്ടാണ് സഞ്ജു ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്.
സഞ്ജയ് ദത്തിന്റെ ബയോപിക്ക് എന്നു പറയുമ്പോഴും ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ ജീവിതമല്ല കാണിച്ചിരിക്കുന്നതെന്നും നടനെ വെളളപൂശാനുളള ശ്രമമാണ് നടന്നിരിക്കുന്നതെന്നുമാണ് വിമര്‍ശനങ്ങള്‍ വന്നത്. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി പുതിയൊരു സിനിമ കൂടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സഞ്ജയ് ദത്തിന്റെ ജീവിതം
സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജു ഒരുക്കിയിരിക്കുന്നത് എന്നാണ്
നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വിവിധ കാലഘട്ടങ്ങളിലായുളള നടന്റെ ജീവിതം സഞ്ജുവിലൂടെ കാണിക്കുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സിനിമയില്‍ തിളങ്ങുമ്പോഴും പോലീസ് കേസില്‍പ്പെട്ട് നടന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഈ സംഭവമടക്കം സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിത്രത്തില്‍ കാണിച്ചിട്ടുണ്ടെന്നായിരുന്നു സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി അറിയച്ചത്.ത്രീ ഇഡിയറ്റ്, പികെ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം രാജ് കുമാര്‍ ഹിരാനി ഒരുക്കിയ ചിത്രം കൂടിയായിരുന്നു സഞ്ജു.

സഞ്ജു എന്ന സിനിമ
സഞ്ജുവായി പരകായ പ്രവേശം തന്നെയായിരുന്നു ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളിലും പോസ്റ്ററുകളിലും മറ്റും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള രൂപമാറ്റത്തോടെ ആയിരുന്നു രണ്‍ബീറിനെ കാണിച്ചിരുന്നത്. രണ്‍ബീറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് സഞ്ജു എന്നാണ് ചിത്രം കണ്ട പ്രേക്ഷകര് ഒന്നടങ്കം വിലയിരുത്തിയിരുന്നത്. സഞ്ജുവില്‍ അസാധ്യ പ്രകടനമാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നതെന്നും റിപ്പോര്ട്ടുകള്‍ വന്നിരുന്നു.

സഞ്ജയ് ദത്തിനെ വെള്ളപൂശിയെന്ന ആരോപണം
ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായെങ്കിലും വിമര്‍ശനങ്ങളും വിവാദങ്ങളും കൂടെ തന്നെയുണ്ടായിരുന്നു. സഞ്ജയ് ദത്തിനെ വെളള പൂശി കാണിക്കാനാണ് സഞ്ജു ഒരുക്കിയതെന്നാണ് വിമര്‍ശനങ്ങള്‍ വന്നിരുന്നത്. സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ ജീവിതമല്ല ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ചെയ്തികളെ വെള്ളപൂശാനുളള ശ്രമമാണ് നടന്നിരിക്കുന്നതെന്നുമാണ് ആരോപണങ്ങള്‍ വന്നത്.

സഞജയ് ദത്തിനെക്കുറിച്ച് പുതിയ സിനിമ
സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സഞ്ജുവില്‍ നടന്റെ യഥാര്‍ത്ഥ ജീവിതമല്ല കാണിച്ചിക്കുന്നത് എന്ന ആരോപണങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് പുതിയ സിനിമയുമായി രംഗോപാല്‍ വര്‍മ്മ എത്തുന്നത്. സഞ്ജുവില്‍ വെളിപ്പെടുത്താത്ത നടന്റെ ജീവിത രഹസ്യങ്ങളാണ് പുതിയ ചിത്രത്തിലുണ്ടാവുകാ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മയുടെ ചിത്രം
1993ല്‍ മുംബൈ സ്‌ഫോടന കേസില്‍ പ്രതിയായ ശേഷമുളള സഞ്ജയ് ദത്തിന്റെ ജീവിത കഥയ്ക്കായിരിക്കും ചിത്രത്തില്‍ പ്രാധാന്യമെന്നും അറിയുന്നു. സഞ്ജുവില്‍ വെളിപ്പെടുത്താത്ത ചില രഹസ്യങ്ങളും പുതിയ സിനിമയില്‍ ഉണ്ടാവുമെന്നാണ് സൂചന. സഞ്ജയ് ദത്തിന്റെ ജീവിത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിതം തന്നെയായിരിക്കും രാംഗോപാല്‍ വര്‍മ്മയുടെ ഈ ചിത്രത്തില്‍ കാണിക്കുക


Click it and Unblock the Notifications











