»   » സ്വന്തം ശരീരം ആയുധമാക്കിയുള്ള ശ്രീ റെഡ്ഡിയുടെ പോരാട്ടത്തെ അഭിനന്ദിച്ച് സംവിധായകന്‍ രംഗത്ത്!

സ്വന്തം ശരീരം ആയുധമാക്കിയുള്ള ശ്രീ റെഡ്ഡിയുടെ പോരാട്ടത്തെ അഭിനന്ദിച്ച് സംവിധായകന്‍ രംഗത്ത്!

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ അരങ്ങേറുന്നില്ലെന്നായിരുന്നു ഒരാഴ്ച മുന്‍പ് വരെ പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ യുവതാരമായ ശ്രീ റെഡ്ഡി ഇക്കാര്യത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകള്‍ സിനിമാലോകത്തെയും പ്രേക്ഷകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തെളിവ് സഹിതമാണ് താരം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടിയ ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 45 ദിനം, കാണൂ!

താരങ്ങള്‍ക്കും നിര്‍മ്മാതാവിനും സംവിധായകനുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. എന്നാല്‍ സിനിമാലോകത്തെ പലരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തിലായിരുന്നു താരസംഘടയായ മാ.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

പിന്തുണയുമായി രാംഗോപാല്‍ വര്‍മ്മ

ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ രാംഗോപാല്‍ വര്‍മ്മ ശ്രീ റെഡ്ഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട് ഇപ്പോള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ സിനിമയില്‍ നടക്കുന്ന മോശം സംഭവങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ പലരും മടിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് ശ്രീ അത് തുറന്നുപറഞ്ഞ് സധൈര്യം രംഗത്തേക്കിറങ്ങിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.

സിനിമയോളം പഴക്കമുണ്ട് കാസ്റ്റിങ് കൗച്ചിന്

സിനിമ ആരംഭിച്ച കാലം മുതല്‍ക്ക് തന്നെ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങളും തുടങ്ങിയിട്ടുണ്ട്. പലരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് മാത്രം. നടിമാര്‍ ഇതിനെതിരെ രംഗത്ത് വന്ന് പോരാടുന്നത് അപൂര്‍വ്വമാണ്. ശ്രീ റെഡ്ഡിയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്.

സ്വന്തം ശരീരം ആയുധമാക്കി

സ്വന്തം ശരീരം ആയുധമാക്കി പടവെട്ടിയ ഝാന്‍സി റാണിയോടാണ് സംവിധായകന്‍ താരത്തെ ഉപമിച്ചത്. സ്വന്തം രാജ്യത്തിന് വേണ്ടി പട വെട്ടുന്നതിനായി സ്വന്തം ശരീരമാണ് ലക്ഷ്മി ഭായ് ആയുധമാക്കിയത്. അത് പോലെ തന്നെയാണ് ശ്രീ റെഡ്ഡിയും ചെയ്തത്. ഹൈദരാബാദ് ഫിലിം ചേംബറിന് മുന്നില്‍ അര്‍ധനനഗ്നയായാണ് ശ്രീ റെഡ്ഡി പ്രതിഷേധിച്ചത്. തന്‍രെ പ്രതിഷേധത്തെ കൃത്യമായി പരിഗണിച്ചില്ലെങ്കില്‍ നഗ്നതാ പ്രദര്‍ശനം നടത്തുമെന്നും താരം ഭീഷണി മുഴക്കിയിരുന്നു.

ആജീവനാന്ത വിലക്ക്

പ്രമുഖര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അഭിരാമിനൊപ്പമുള്ള സ്വകാര്യ ചിത്രവും സംവിധായകന്‍രെ അശ്ലീല ചാറ്റും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. താരത്തിന്‍രെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ആജീവനാന്തം വിലക്കാനുള്ള നടപടിയായിരുന്നു താരസംഘടനയായ മാ സ്വീകരിച്ചത്. എന്നാല്‍ താരം പ്രതിഷേധം പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നതിനാല്‍ അവര്‍ നിലപാട് മാറ്റാനുള്ള തീരുമാനത്തിലാണ്. ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് മാ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Ram Gopal Varma supports Sri Reddy, calls her Rani Laxmi Bai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X