For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിന്റെ ഹിറ്റ് ചിത്രം നിരസിച്ച കരീന, നടി വേണ്ടെന്ന് വെച്ച ബോളിവുഡ് സിനിമകള്‍

  |

  ബോളിവുഡില്‍ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യാറുളള താരസുന്ദരിയാണ് കരീന കപൂര്‍. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളിലും അഭിനയിച്ചിട്ടുണ്ട് കരീന. സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായാണ് കരീന ബോളിവുഡില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. ഹിന്ദി സിനിമയിലെ ഖാന്‍ ത്രയങ്ങളുടെ നായികയായും കരീന എത്തിയിട്ടുണ്ട്. കൂടാതെ താരമൂല്യമുളള മറ്റു നായകനടന്മാര്‍ക്കൊപ്പം കരീന അഭിനയിച്ചു. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‌റെ നായികയായും വിവാഹത്തിന് മുന്‍പ് കരീന അഭിനയിച്ചിരുന്നു

  നടി പ്രിയങ്കയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചാണ് ഇരുവരും പ്രണയത്തിലായത്. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദയിലാണ് കരീന കപൂര്‍ ഒടുവില്‍ അഭിനയിച്ചത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം തന്നെ പ്രമേയത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളിലും എത്തിയിരുന്നു കരീന. അതേസമയം നടി നിരസിച്ച് പിന്നീട് സൂപ്പര്‍ഹിറ്റായി മാറിയ ചില സിനിമളുണ്ട്. കരീന ബോളിവുഡില്‍ നിരസിച്ച ആ സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാം. തുടര്‍ന്ന് വായിക്കൂ...

  കങ്കണ റാവത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ക്വീന്‍ കരീന കപൂര്‍ വേണ്ടെന്ന് വെച്ച സിനിമകളിലൊന്നാണ്. കങ്കണ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയ സിനിമ കൂടിയാണ് ക്വീന്‍. കങ്കണ റാവത്തിന് മുന്‍ കരീനയെ ആണ് ക്വീനിലെ റോള്‍ ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ നടി ചിത്രം നിരസിക്കുകയായിരുന്നു. 2013ലാണ് ക്വീന്‍ പുറത്തിറങ്ങുന്നത്. വികാസ് ബഹല്‍ ആണ് സിനിമ സംവിധാനം ചെയ്തത്. കങ്കണ റാവത്ത് ചിത്രം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. വേറിട്ട പ്രമേയവും, കങ്കണയുടെ പ്രകടനവും കൊണ്ടാണ് ക്വീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

  ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തി ഹിറ്റായ ചിത്രമാണ് കല്‍ഹോ ന ഹോ. പ്രീതി സിന്റയാണ് നായികയായി അഭിനയിച്ചത്. അമിതാഭ് ബച്ചന്‌റെ ഭാര്യയും പ്രശസ്ത നടിയുമായ ജയ ബച്ചനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നികില്‍ അദ്വാനിയാണ് റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്തത്. കല്‍ഹോ ന ഹോയില്‍ നായികയാവാനുളള അവസരവും കരീന കപൂറിനെ തേടിയെത്തിയിരുന്നു. എന്നാല്‍ പ്രതിഫലത്തില്‍ സംതൃപ്തി ഇല്ലാത്തിനാല്‍ കരീന സിനിമ വേണ്ടെന്ന് വെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  രണ്‍വീര്‍ സിംഗ്-ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ തരംഗമായ ഗോലിയോം കീ രാംലീല ഓര്‍ രാസ് ലീലയും കരീനയെ തേടിയെത്തിയ ചിത്രമാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയത്. എന്നാല്‍ ദീപികയുടെ റോള്‍ ചെയ്യാന്‍ കരീനയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍ കരീന വേണ്ടെന്ന് വെച്ച ചിത്രം ദീപിക പദുകോണിന്‌റെ കരിയറില്‍ വലിയ നേട്ടമായി. രാംലീലയില്‍ അഭിനയിച്ച ശേഷം ദീപികയുടെ താരമൂല്യം കൂടി. രണ്‍വീര്‍ സിംഗിന്‌റെ കരിയറിലും വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ് രാംലീല. ബന്‍സാലി ചിത്രത്തിന്‌റെ സമയത്താണ് രണ്‍വീറും ദീപികയും പ്രണയത്തിലായത്.

  ദില്‍ ദഡക്‌നെ ദോ ആണ് കരീന കപൂര്‍ നിരസിച്ച മറ്റൊരു ബോളിവുഡ് ചിത്രം. നടി എന്തുക്കൊണ്ടാണ് സിനിമ വേണ്ടെന്ന് വെച്ചത് എന്നതിന്‌റെ കാരണം വ്യക്തമല്ല. 2015ലാണ് ദില്‍ ദഡക്‌നെ ദോ പുറത്തിറങ്ങിയത്. സോയ അക്തര്‍ സംവിധാനം ചെയ്ത സിനിമയില്‍ രണ്‍വീര്‍ സിംഗും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളില്‍ എത്തി. ഷെഫാലി ഷാ, അനില്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തിയത്.

  ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമയാണ് ചെന്നൈ എക്‌സ്പ്രസ്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് ചെന്നൈ എക്‌സ്പ്രസില്‍ കരീനയ്ക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്.

  50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  രാകേഷ് റോഷന്റെ സംവിധാനത്തില്‍ ഹൃത്വിക്ക് റോഷനും അമീഷ പട്ടേലും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രമാണ് കഹോ നാ പ്യാര്‍ ഹേ. ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റ കുറിക്കാന്‍ ഒരുങ്ങിയതാണ് കരീന. എന്നാല്‍ പകുതി എത്തിയപ്പോള്‍ നടി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. റൊമാന്റിക്ക് ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. ഹൃത്വിക്ക് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തിയത്.

  സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ഹം ദില്‍ ദേ ചുകെ സനവും കരീനയെ തേടി എത്തിയ ചിത്രമാണ്. സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ സംവിധായകനുമായുളള ചില പ്രശ്‌നങ്ങള്‍ കാരണം കരീന സിനിമയില്‍ നിന്നും പിന്മാറി. അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തിയിരുന്നു.

  ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്‌

  ഗ്ലാമറസ് റോളുകളിലും ബോളിവുഡില്‍ തിളങ്ങിയ താരമാണ് കരീന കപൂര്‍. നായികാ വേഷങ്ങള്‍ക്ക് പുറമെ ഐറ്റം ഡാന്‍സുകള്‍ അവതരിപ്പിച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നു താരം. ബോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും, വലിയ ബാനറുകളുടെ സിനിമകളിലും എല്ലാം കരീന പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങള്‍ക്കൊപ്പം നടി സിനിമകള്‍ ചെയ്തു. കരീനയ്ക്ക് പുറമെ സഹോദരി കരിഷ്മ കപൂറും ബോളിവുഡ് സിനിമാലോകത്ത് ഒരുകാലത്ത് തിളങ്ങി. കരിഷ്മയ്ക്ക് പിന്നാലെയാണ് കരീന കപൂറും ബോളിവുഡില്‍ സജീവമായത്.

  English summary
  ramleela to dil dhadakne do: kareena kapoor rejected super hit bollywood movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X