നടി രമ്യ കൃഷ്ണന്‍ ഹിന്ദി സിനിമകള്‍ ഒഴിവാക്കിയതാണോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി
ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലൊട്ടാകെ തരംഗമുണ്ടാക്കിയ നടിയാണ് രമ്യ കൃഷ്ണന്‍. ശിവകാമി ആവുന്നതിന് മുന്‍പും തെന്നിന്ത്യയില്‍ പ്രത്യേകിച്ച് തമിഴ് സിനിമകളില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ രമ്യ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഹിന്ദി സിനിമകളില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ബോളിവുഡിലടക്കം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രമ്യ കഴിഞ്ഞ കുറേ കാലമായി ഹിന്ദി സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ താന്‍ ആ സിനിമകളില്‍ നിന്നും മാറി നിന്നത് അല്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്റെ സിനിമകളൊന്നും അത്ര നന്നായില്ല. മാത്രമല്ല എനിക്ക് വന്ന ചില ഓഫറുകള്‍ മികച്ചതായി തോന്നിയുമില്ല.

Recommended Video
അതേ സമയം തെന്നിന്ത്യയില്‍ വളരെ മികച്ച ചിത്രങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഹിന്ദിയിലും തമിഴിലുമായി നിര്‍മ്മിക്കാനിരുന്ന ചിത്രത്തില്‍ രമ്യയും ഉണ്ടായിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടക്കാതെ പോവുകയായിരുന്നു. എനിക്ക് തോന്നുന്നു അതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഇതുവരെയും ആ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്നും നടി പറയുന്നു.
അതേ സമയം തെലുങ്കിലും ഹിന്ദിയിലുമായി മറ്റൊരു സിനിമ വരുന്നുണ്ട്. വിജയ് ദേവരകൊണ്ടയാണ് നായകന്‍. അനന്യ പാണ്ഡെ നായികയായി എത്തുന്നു. കരണ്‍ ജോഹറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പുരി ജഗന്നാഥാണ് സംവിധാനം. മറ്റൊരു ബാഹുബലി ചിത്രം പോലെയാവാന്‍ സാധ്യതയുണ്ടെന്നും നടി പറയുന്നു. ഈ സിനിമയുടെ ഏകദേശം പകുതിയോളം ഷൂട്ടിങ് പൂര്‍ത്തിയാക്കി.

കൊവിഡ് 19 ന്റെ പ്രശ്‌നം കഴിഞ്ഞാല്‍ ഈ ചിത്രത്തിന്റെ ബാക്കി പൂര്‍ത്തിയാക്കുമെന്നും രമ്യ വ്യക്തമാക്കി. നിലവില്‍ ഒരു വെബ് സീരിയസ് രമ്യയുടേതായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ കാലം ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് നടി ചെലവഴിക്കുന്നത്. കൂടുതലും കുക്കിങും വര്‍ക്കൗട്ടിനാണ് സമയം മാറ്റി വെച്ചിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടി സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടിയ സംഭവം വലിയ ചര്‍ച്ചയായി. സംഭവത്തില്‍ പോലീസ് രമ്യ കൃഷ്ണന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ട് അയച്ചു. മഹാബലിപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.


Click it and Unblock the Notifications











