ഐ ലവ് യൂ രണ്‍ബീറെന്ന് ആലിയ! നാണംകൊണ്ട് മുഖം പൊത്തി നടന്‍! വൈറലായി വീഡിയോ! കാണൂ

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകരെ ഒന്നടങ്കം നേരത്തെ സന്തോഷത്തിലാഴ്ത്തിയിരുന്നു. പ്രണയം പരസ്യമായതോടെ ഇരുവരുടെയും വിവാഹം എന്ന നടക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്.

സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും താരജോഡികളെ വലിയ ഇഷ്ടമാണ് എല്ലാവര്‍ക്കും. താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അടുത്തിടെ രണ്‍ബീറിനൊപ്പമുളള ആലിയയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ വെച്ച് രണ്‍ബീറിനോട് ആലിയ പറഞ്ഞ കാര്യവും വൈറലായിരിക്കുകയാണ്.

ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങ്

ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങ്

കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങിലായിരുന്നു താരജോഡികള്‍ ഒരുമിച്ച് എത്തിയിരുന്നത്. രണ്‍ബീറിനു പുറമെ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പുരസ്‌കാര ചടങ്ങിന് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു.മുന്‍പും പല ചടങ്ങുകളിലും രണ്‍ബീറും ആലിയ ഭട്ടും ഒരുമിച്ച് പങ്കെടുത്തിരുന്നു.

മികച്ച നടിയായി ആലിയ ഭട്ട്

മികച്ച നടിയായി ആലിയ ഭട്ട്

ഇത്തവണത്തെ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുളള പുരസ്‌കാരം നേടിയിരുന്നത് ആലിയ ഭട്ടായിരുന്നു. റാസി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നത്. മേഘ്‌ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റാസി. റാസിയിലെ സെഹ്മത്ത് ഖാന്‍ എന്ന കഥാപാത്രത്തിനായിരുന്നു ആലിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

മികച്ച നടനായി രണ്‍ബീര്‍

മികച്ച നടനായി രണ്‍ബീര്‍

അതേസമയം ആലിയയ്‌ക്കൊപ്പം രണ്‍ബീറും പുരസ്‌കാരം സ്വീകരിക്കാനായിട്ടാണ് എത്തിയിരുന്നു. ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളില്‍ ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട്ത് രണ്‍ബീര്‍ കപൂറായിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സഞ്ജു എന്ന ചിത്രതതിലെ പ്രകടനത്തിനായിരുന്നു രണ്‍ബീറിന് പുരസ്‌കാരം ലഭിച്ചത്.

ഐ ലവ് യൂ രണ്‍ബീര്‍

ഐ ലവ് യൂ രണ്‍ബീര്‍

മികച്ച നടിക്കുളള പുരസ്‌കാരം സ്വീകരിച്ച ശേഷമുളള ആലിയയുടെ പ്രസംഗം ശ്രദ്ധേയമായി മാറിയിരുന്നു. 'മേഘ്‌ന(മേഘ്‌ന ഗുല്‍സാര്‍),എന്നെ സംബന്ധിച്ചിടത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ രക്തവും വിയര്‍പ്പുമാണ് ഈ ചിത്രം. എനിക്ക് എറ്റവും പ്രിയപ്പെട്ടവളാണ് നിങ്ങള്‍.വിക്കി കൗശല്‍ നീയില്ലായിരുന്നെങ്കില്‍ ഈ ചിത്രം പൂര്‍ണമാകില്ലായിരുന്നു. നന്ദി എനിക്ക് മാര്‍ഗദര്‍ശിയായി നിന്ന കരണിന്.ഈ രാത്രി സ്‌നേഹത്തിന്റെതാണ്. എന്റെ പ്രിയപ്പെട്ടവന്‍ ഇന്നിവിടെയുണ്ട്. ഐ ലവ് യൂ രണ്‍ബീര്‍,ആലിയ പറഞ്ഞു.

ആലിയയെ ചുംബിച്ചു

ആലിയയെ ചുംബിച്ചു

അതേസമയം തന്നെ പുരസ്‌കാരം സ്വീകരിക്കാനായി ക്ഷണിച്ചപ്പോള്‍ ആലിയയെ ചുംബിച്ചുകൊണ്ടായിരുന്നു രണ്‍ബീര്‍ വേദിയിലേക്ക് കയറിയത്. വേദിയിലേക്ക് ക്ഷണിച്ച സമയത്ത് പരസ്പരം ഇരുവരും ചുംബിക്കുകയും തുടര്‍ന്ന് രണ്‍ബീര്‍ പുരസ്‌കാരം സ്വീകരിക്കുകയുമാണ് ചെയ്തത്. ആലിയയെ ചുംബിക്കുന്ന സമയത്ത് വിക്കി കൗശലിനെ ചേര്‍ത്ത് പിടിച്ച് രണ്‍ബീര്‍ ഉമ്മ വെച്ചതും ശ്രദ്ധേയമായി മാറിയിരുന്നു

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X