ആലിയയ്‌ക്കൊപ്പം ചേര്‍ന്ന് രണ്‍ബീറിന്റെ പുതിയ സെല്‍ഫി! ഇത് പൊളിച്ചെന്ന് ആരാധകര്‍! കണ്ടു നോക്കൂ!!

By Midhun

ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. രണ്‍ബീറും ആലിയയും തമ്മില്‍ പ്രണയത്തിലാണെന്ന വിവരം ആരാധകരില്‍ ഒന്നടങ്കം നേരത്തെ സന്തോഷമുണ്ടാക്കിയിരുന്നു. താരജോഡികളുടെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. രണ്‍ബീറും ആലിയയും തമ്മിലുളള ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുണ്ട്.

അടുത്തിടെ ആലിയയുടെ വീട്ടില്‍ നിന്നുളള രണ്‍ബീറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രണ്‍വീറിന്റെയും ദീപികയുടെയും പോലെ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് ആലിയയും രണ്‍ബീറും തമ്മിലുളളത്. താരജോഡികളുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയൊരു ഒരു സെല്‍ഫി ശ്രദ്ധേയമായി മാറിയിരുന്നു. പുതിയ സിനിമയുടെ സെറ്റില്‍ നിന്നെടുത്ത ഒരു സെല്‍ഫിയാണ് താരജോഡികള്‍ ഇന്‍സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നത്.

രണ്‍ബീര്‍-ആലിയ

രണ്‍ബീര്‍-ആലിയ

ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളായാണ് രണ്‍ബീറും ആലിയയും അറിയപ്പെടുന്നത്. ഇരുവരുടെയും പ്രണയവാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. രണ്‍ബീര്‍ തന്നെ ഒരു സ്വാകാര്യ ചടങ്ങില്‍ വെച്ച് ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് വിവരം എല്ലാവരും അറിഞ്ഞിരുന്നത്. തുടര്‍ന്ന് താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുണ്ടായിരുന്നു.

ആരാധകരുടെ കാത്തിരിപ്പ്

ആരാധകരുടെ കാത്തിരിപ്പ്

പ്രണയ വാര്‍ത്ത അറിഞ്ഞതോടെ ഇരുവരുടെയും വിവാഹം എപ്പോഴുണ്ടാവുമെന്ന കാത്തിരിപ്പിലാണ് ആരാധകരുളളത്. രണ്‍ബീറിന്റെ വീട്ടുകാര്‍ക്കൊപ്പം ആലിയ ചെലവഴിച്ചതും വീട്ടുകാര്‍ ആലിയയ്ക്ക് ബ്രേസ്ലെറ്റ് നല്‍കിയതുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആലിയയുടെയും രണ്‍ബിറിന്റെ ബന്ധത്തിന് സമ്മതമാണെന്നതിന്റെ തെളിവാണ് ഈ സമ്മാനം എന്നാണ് ആരാധകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ബ്രഹ്മാസ്ത്ര എന്ന ചിത്രം

ബ്രഹ്മാസ്ത്ര എന്ന ചിത്രം

രണ്‍ബീറും ആലിയയും ഒന്നിച്ചഭിനയിക്കുന്ന പുതിയ സിനിമയാണ് ബ്രഹ്മാസ്ത്ര. യേ ജവാനി ഹേ ദിവാനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ അയന്‍ മുഖര്‍ജിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ബള്‍ഗേറിയിലാണ് താരജോഡികളുളളത്. ബ്രഹ്മാസ്ത്രയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര് കാത്തിരിക്കുന്നത്.

പുതിയ സെല്‍ഫി

പുതിയ സെല്‍ഫി

ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും എടുത്ത താരജോഡികളുടെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രണ്‍ബീറിന്റെയും ആലിയയുടെയും പുതിയ സെല്‍ഫി ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്‍ബീറിന്റെയും ആലിയയുടെ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി കമന്റുകളും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

സെല്‍ഫി കാണൂ

സെല്‍ഫി കാണൂ

റിഷി കപൂര്‍ പറഞ്ഞത്

റിഷി കപൂര്‍ പറഞ്ഞത്

അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വിവാഹകാര്യത്തെക്കുറിച്ച് പിതാവായ റിഷി കപൂര്‍ മനസു തുറന്നിരുന്നത്. രണ്‍ബീര്‍ പെട്ടെന്ന് ഒന്ന് സെറ്റിലായി കാണാന്‍ തനിക്കാഗ്രഹമുണ്ടെന്ന് അഭിമുഖത്തില്‍ റിഷി കപൂര്‍ പറഞ്ഞിരുന്നു. ഞാന്‍ 27ാമത്തെ വയസിലാണ് വിവാഹിതനായത്. രണ്‍ബീറിന് ഇപ്പോള്‍ 35 വയസായി. അവന് വിവാഹം കഴിക്കേണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു. അതിനാല്‍ വിവാഹത്തെക്കുറിച്ച് കാര്യമായി തന്നെ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്, റിഷി കപൂര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X