ദീപിക പറയാതെ രണ്‍ബീര്‍ കത്രീനയെ വിവാഹം കഴിക്കില്ല
മുംബൈ: രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് വിവാഹത്തെക്കുറിച്ച് നേരത്തെ തന്നെ പലതരം ഗോസിപ്പുകള്‍ ബോളിവുഡ് മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇരുവരും വിവാഹ നിശ്ചയത്തിനുശേഷം ഒരുമിച്ചു താമസിക്കുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, എന്തൊക്കെയായാലും താന്‍ പറയാതെ രണ്‍ബീര്‍ കത്രീനയെ വിവാഹം കഴിക്കില്ലെന്നാണ് ദീപിക പദുക്കോണ്‍ പറയുന്നത്.
രണ്‍ബീറും ദീപികയും തമ്മില്‍ നേരത്തെ ഒരു വര്‍ഷത്തോളം കടുത്ത പ്രണയത്തിലായിരുന്നു. ഇവര്‍ വേര്‍പിരിഞ്ഞശേഷമാണ് വ്യത്യസ്ത പങ്കാളികളെ തെരഞ്ഞെടുത്തത്. രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായപ്പോള്‍ ദീപിക രണ്‍വീര്‍ സിങ്ങിനൊപ്പമാണ് ചുറ്റിക്കറങ്ങുന്നത്.

മുന്‍ കാമുകീ കാമുകന്മാരായ രണ്‍ബീറും ദീപികയും ജോഡികളാകുന്ന തമാശ എന്ന സിനിമ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ദീപിക, രണ്‍ബീറും താനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിയത്. ഒരു വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ രണ്‍ബീര്‍ കത്രീനയെ വിവാഹം കഴിക്കില്ലെന്നും ദീപിക വ്യക്തമാക്കി.
വിവാഹമെന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്ന് ദീപിക പറഞ്ഞു. തീര്‍ച്ചയായും താന്‍ വിവാഹിതയാകും. ഇക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും ദീപിക പറഞ്ഞു. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് പൂര്‍ണമായും കുടുംബിനിയായി കഴിയാനാണ് തനിക്ക് താത്പര്യമെന്ന് ദീപിക നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications