ഒടുവില്‍ റണ്‍ബീര്‍ പറഞ്ഞു, എന്റെയും കത്രീനയുടെ വിവാഹം അടുത്ത വര്‍ഷം
നീണ്ട നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ രണ്‍ബീര്‍ കപൂര്‍ ആ പ്രണയം സമ്മതിച്ചു. കത്രീനയും താനും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി
ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ വര്‍ഷം തങ്ങള്‍ രണ്ട് പേരും വളരെ ബിസിയാണെന്നും വിവാഹ കഴിക്കാനുള്ള സമയമില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. അടുത്ത വര്‍ഷം അവസാനം വിവാഹമുണ്ടാവും. തങ്ങള്‍ രണ്ട് പേരും അക്കാര്യം അംഗീകരിച്ചു- രണ്‍ബീര്‍ പറഞ്ഞു.

ഞങ്ങളുടെ പ്രണയത്തെ കുറിച്ച് രണ്ട് പേര്‍ക്കും നല്ല ധാരണയുണ്ട്. ഇപ്പോഴെങ്കിലും അത് തുറന്ന് പറഞ്ഞില്ലെങ്കില്‍ ആ പ്രണയത്തോട് കാണിക്കുന്ന അവഹേളമാവും. ഇപ്പോള്‍ എനിക്ക് വയസ്സ് 33. വിവാഹം കഴിക്കാനും സെറ്റില്‍ഡ് ആകാനുമൊക്കെയുള്ള സമയമായി. കത്രീനയ്ക്കും- രണ്‍ബീര്‍ പറഞ്ഞു.
2009 ല്‍ പുറത്തിറങ്ങിയ അജാബ് പ്രേം കി ഖസാബ് കഹാനി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് രാജ്‌നീത് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചു. ഇരുവരും ഒന്നിച്ച് ഒടുവില്‍ അഭിനയിച്ച ജഗ്ഗ ജസോസ് റിലീസിന് തയ്യാറാവുകയാണ്.
നേരത്തെ ദീപിക പദുക്കോണുമായി രണ്‍ബീറിന് പ്രണയമുണ്ടായിരുന്നത്രെ. കത്രീനയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയം നാട്ടില്‍ പാട്ടാണ്. ഇനി എല്ലാം മറന്ന് രണ്‍ബീറും കത്രീനയും ഒന്നിക്കട്ടെ എന്ന് ആശംസിക്കാം.


Click it and Unblock the Notifications