ആലിയയും രൺബീറും വേർപിരിയുന്നു? നടിയോട് ദേഷ്യപ്പെട്ട് രൺബീർ, വീഡിയോ വൈറൽ
ആലിയയും രൺബീറും ബ്രേക്കപ്പിന്റെ അടുത്തെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്
സിനിമ ലോകത്തെ പ്രണയവും ബ്രേക്ക് ആപ്പുമൊക്കെ എന്നും ചൂട് പിടിച്ച ചർച്ചയാണ്. പ്രണയം തുടങ്ങുന്നതിന്റെ പകുതി സമയം പോലും വേണ്ട അത് അവസാനിക്കാൻ . ഏറ്റവും കൂടുതൽ പ്രണയവും ബ്രേക്കപ്പും നടക്കുന്നത് ബോളിവുഡിലാണ്. ഒരിക്കലും പിരിയില്ലെന്ന് വിചാരിക്കുന്ന പല താരജോഡികളും രണ്ട് വഴിയ്ക്കായി പോകുന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോഴത്തെ ബോളിവുഡിലെ റൊമാന്റിക് പ്രണയ ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇവരുടെ പ്രണയം പ്രേക്ഷകർ ഒന്നടങ്കം അംഗീകരിച്ചതാണ്. താരങ്ങളുടെ വിവാഹത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ ഫാൻസിനെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന തരത്തിലുളള വാർത്തകളാണ് പുറത്തു വരുന്നത്. ആലിയയും രൺബീറും ബ്രേക്കപ്പിന്റെ അടുത്തെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും തമ്മിൽ പിണക്കത്തിലാണത്രേ. ബോളിവുഡ് പോർട്ടലുകളാണ് ഇതു സംബന്ധമായ റിപ്പോർട്ടുകൾ പുറത്തു വിട്ടത്.എന്നാൽ ഇത് ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാൻ ആലിയയും രൺബീറും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർ തമ്മിൽ കറിലിരുന്നു നടത്തിയ വാക്വാദങ്ങൾ പാപ്പരാസികൾ ക്യാമറ കണ്ണിൽ ഒപ്പിയെടുത്തിട്ടുണ്ട്. ആലിയയോട് രൺബീർ ദേഷ്യത്തിൽ സംസാരിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ ഇത് ആലിയ ഫാൻസിന് ഒട്ടും പിടിച്ചിട്ടില്ല. രൺബീറിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടനെ ഉപേക്ഷിക്കാനാണ് ആലിയയോടുള്ള ഇവരുടെ ഉപദേശം. ആലിയയ്ക്ക് രൺബീറുമായി ഒത്ത് പോകാൻ കഴിയില്ലെന്നും ചിലർ പറയുന്നുണ്ട്.


Click it and Unblock the Notifications