രാത്രിയിൽ ബാൽക്കണിയിൽ ആലിയയും രൺബീറും!! കൂടെ മറ്റൊരാളും, നടിയുടെ വീട്ടിൽ നിന്നുള്ള ചിത്രം പുറത്ത്
ആലിയുടെ വീട്ടിലെ ബാൽക്കണി ചിത്രങ്ങൾ പുറത്ത്
ബോളിവുഡ് താരജോഡികളെ പ്രണയവും പ്രണയ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ് , വിവാഹം എപ്പോഴാണ് ഇപ്പോൾ എവിടെയാണ് എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അവരുടെ ഓരോ ചലനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി പാപ്പരാസി കണ്ണുകൾ അവരെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്നുമുണ്ട്.
ആലിയയും രൺബീറുമാണ് ബോളിവുഡിലെ ലേറ്റസ്റ്റ് പ്രണയജോഡി. ഇവരെ ചിറ്റിപ്പറ്റിയാണ് പുതിയ കഥകൾ പ്രചരിക്കുന്നത്. ഇവരുടെ പ്രണയ വാർത്ത പുറം ലോകത്ത് എത്തിയതോടെ പപ്പരാസി കണ്ണുകൾ ഇവരുടെ പിന്നാലെയാണ്.

ക്യൂട്ട് ചിത്രം
സാധരാണ ഗതിയിൽ താരങ്ങൾ സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കുന്നത് വിദേശരാജ്യങ്ങളിലും ബോളിവുഡ് പാർട്ടികളിലുമൊക്കെയായിട്ടാകും. എന്നാൽ ഇവിടെ രൺബീർ തന്റെ കാമുകിയെ കാണാനായി വീട്ടിൽ എത്തിയിരിക്കുകയാണ്. വളരെ ഒപ്പണായിട്ടുള്ള സ്ഥലത്ത് വച്ചാണ് താരങ്ങളുടെ കൂടിക്കാഴ്ചയും. ഇവർക്കൊപ്പം ആലിയയുടെ പിതാവ് മഹേഷ് ഭട്ടും കൂടെയുണ്ട്. രാത്രി സമയത്തെ താരങ്ങളുടെ കൂടിക്കാഴ്ച മനോഹരമായി ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുമുണ്ട്.

വന്നത് മതിൽ ചാടിയല്ല
ബോളിവുഡ് ചിത്രങ്ങളിൽ കാണുന്നതു പോലെ കാമുകിയെ കാണാനായി മതിൽ ചാടി കടന്നും മരത്തിൽ വലിഞ്ഞു കയറിയൊന്നുമല്ല രൺബീർ എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തിൽ ആയിരുന്നു കൂടിക്കാഴ്ച. ഇവരുടെ പ്രണയകഥ പോലെ തന്നെയാണ് കൂടിക്കാഴ്ചകളും. മാധ്യമങ്ങളേയും ജനങ്ങളുടേയും കൺമുന്നിൽ കൂടിയാണ് ഇവർ ഓരോ സ്ഥലങ്ങളിൽ എത്തുന്നത്. ആലിയയുടേയും രൺബീറിന്റേയും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രണയം തുറന്ന് പറയാൻ കാരണം
ജിക്യൂ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ ആലിയയുമായിട്ടുള്ള പ്രണയം വെളിപ്പെടുത്തിയത്. സാധരണ ഗതിയിൽ താരങ്ങൾ തങ്ങുടെ പ്രണയം മൂടിവെയ്ക്കുകയും ഇത് പാപ്പരാസികൾ കണ്ണുകൾ തപ്പി കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രൺബീർ തന്റെ ഉള്ളിലുളളത് വെളിപ്പടുത്തിയിരിക്കുകയാണ്. ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണ്. ഇക്കാര്യത്തെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ സംസാരിക്കാനില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് എനിക്ക് നല്‍കുന്നതെന്നും രൺബീർ പറഞ്ഞു

വീട്ടുകാർക്ക് സമ്മതം
രൺബീർ ആലീയ ബന്ധത്തിൽ വീട്ടുകാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ആലിയയ്ക്ക് രൺബീറിന്റെ സഹോദരി റിദ്ദിമ ബ്രേയ്സ് ലേറ്റ് സമ്മാനം നൽകിയിരുന്നു. അത് ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി ചേർക്കുകയും ചെയ്തിരുന്നു. കൂടാതെ ആലിയയും രൺബീറിന്റെ അമ്മയുമായുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് ആലിയ -രൺബീർ ബന്ധത്തിൽ വീട്ടുകാർ പൂർണ്ണ തൃപ്തരാണെന്ന്.

മികച്ച താരജോഡി
ജീവിതത്തിൽ എന്ന പോലെ ബിഗ് സ്ക്രീനിലും ഇവർ മികച്ച താരജോഡിയാണ്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ ആലിയും രൺബീറും ജോഡിയായി എത്തുന്നുണ്ട്. ഇവരുടെ പ്രണയ വിവരം പുറത്തു വന്നതിനു ശേഷം താരങ്ങൾ ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ആയതിൽ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രൺബീർ കപൂറിന്റെ സഞ്ജു റെക്കോഡുകൾ ഭേഭിച്ച മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











