താരപുത്രന്‍ വിവാഹിതനാവുന്നു! വധു താരപുത്രി തന്നെ! ബോളിവുഡില്‍ അടുത്ത വിവാഹം ഇവരുടേതോ? കാണൂ!

ബോളിവുഡ് സിനിമയിലിപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമൊക്കെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത് അടുത്തിടെയായിരുന്നു. ഇനി ആരായിരിക്കും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ബോളിവുഡിലെ പ്രണയ ജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ഇവര്‍ പാപ്പരാസികളുടെ നോട്ടപ്പുള്ളിയായി മാറിയത്.

രണ്‍വീറിനും ദീപികയ്ക്കും പിന്നാലെ ആലിയയും രണ്‍ബീറും
വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള കാര്യം അടുത്തിടെയായിരുന്നു രണ്‍ബീര്‍ സ്ഥിരീകരിച്ചത്. മകള്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് മഹേഷ് ഭട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും മറ്റ് കാര്യങ്ങളെല്ലാം തീരുമാനിച്ച് വരികയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്‍ബീറിനെ തനിക്കും ഇഷ്ടമാണെന്നും അവരുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നുമായിരുന്നു താരപിതാവ് പറഞ്ഞത്.

Alia Bhatt

വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പുറത്തുവിടാറായിട്ടില്ലെന്നും സൂക്ഷിച്ച് തീരുമാനിക്കേണ്ട കാര്യമാണതെന്നും അവരുടെ തീരുമാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും താരപിതാവ് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ബന്ധം സുഗമമായി മുന്നേറുകയാണെന്നും വിവാഹത്തെക്കുറിച്ച് അവര്‍ പറയുന്നതിനായി കാത്തിരിക്കുകയാണ്. സിനിമാപ്രേമികളെല്ലാം ഇക്കാര്യത്തിനായി കാത്തിരിക്കുകയാണ്. രണ്‍ബീറിന്‍രെ കുടുംബവും ഇവരുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X