കാത്തിരിപ്പിന് വിരാമം, കല്യാണ മേളം തുടങ്ങി, ആലിയ- രണ്‍ബീര്‍ വിവാഹം ഉടന്‍
ബോളിവുഡും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടി ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും. ഇരുവരു ഒന്നിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കൈനിറയെ ആരാധകരാണ് ഇവര്‍ക്കുളളത്. ഇരു താരങ്ങളുടേയു ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് താര വിവാഹത്തിനായി കാത്തിരിക്കുന്നത്.
ബോളിവുഡ് താരറാണിമാരുടെ വിവാഹം ആരാധകരില്‍ എപ്പോഴും സങ്കടം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ആലിയ രണ്‍ബീര്‍ പ്രണയത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇരുവരുടേയും പ്രണയത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പച്ചക്കൊടിയായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടു വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ രണ്‍ബീര്‍ വിവാഹത്തിനെ കുറിച്ചുളള സൂചനയാണ് പുറത്തു വരുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. ഗാസിപ്പുകള്‍ പ്രചരിക്കുന്നതിനു മുന്‍പ് തന്നെ ഇരു താരങ്ങളും തങ്ങളഉടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്ന് സമ്മതിച്ചത്. ഇപ്പോഴിത താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമത്രേ. അതേ സമയ കല്യാണത്തെ കുറിച്ചുളള ഓദ്യോഗിക പ്രഖ്യാപനം ഇതുവരെയുമ്ടായിട്ടില്ല.

ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര. ചിത്രം ഡിസംബര്‍ 4 ന് തിയേറ്ററുകളില്‍ എത്തും. ഇതിന് ശേഷമായിരിക്കും വിവഹം നടക്കുക. അതേസമയം രണ്‍ബീര്- ആലിയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിവാഹ തീയതിയും എടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഓപ്പണ്‍ മാഗസിനില്‍ രാജീവ് മസന്ദാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത് പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധിക കഥകള്‍ ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. പ്രണയത്തെ കുറിച്ച് രണ്‍ബീറിനോട് ാദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച് തനിയ്ക്ക് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

മകളുടെ പ്രണയത്തെ കുറിച്ച് മഹേഷ് ഭട്ടും പ്രതികരിച്ചിരുന്നു. അതെ എന്റെ മകള്‍ പ്രണയത്തിലാണ്. അത് മനസ്സിലാക്കാന്‍ അത്ര ജീനിയസ് ആവേണ്ട കാര്യമില്ല. എനിയ്ക്ക്് രണ്‍ബീറിനെ ഇഷ്ടമാണ്. അയാള്‍ നല്ലൊരു വ്യക്തിയാണ്. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











