ബഹളവും വഴക്കും അടിപിടിയും; താരവിവാഹം അയല്‍വാസികള്‍ക്ക് ശല്യമാകുന്നു, കേസ് കൊടുക്കുമെന്ന് ഒരുകൂട്ടര്‍

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ബോളിവുഡ് ഗംഭീരമായി ആഘോഷമാക്കുകയാണ്. മുന്‍നിര താരങ്ങളെല്ലാവരും തന്നെ ചടങ്ങുകളില്‍ അതിഥികളായി ക്ഷണിക്കപ്പെട്ടു കഴിഞ്ഞു. മുംബൈയിലെ ഇരുവരുടെയും വസതികള്‍ ഗംഭീരമായി അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ മുതല്‍ ആരംഭിച്ച പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങളിലേക്ക് താരങ്ങളുടെ ഒഴുക്കു തന്നെയായിരുന്നു. ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന സെലിബ്രിറ്റികളെ കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് രണ്‍ബീറിന്റെയും ആലിയയുടെയും വീടുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത്.

വിവാഹത്തിനു മുന്നോടിയായി ഇരുവരുടെയും മുംബൈയില്‍ വസതികള്‍ക്ക് മുന്നില്‍ വന്‍ സുരക്ഷാസജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെക്യൂരിറ്റി ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ നിരവധി സുരക്ഷാജീവനക്കാരെയാണ് സംരക്ഷണം ഏല്‍പ്പിച്ചിരിക്കുന്നത്. വീടുകളിലെ ജോലിക്കാരെ വരെ കര്‍ശന പരിശോധനയോടെയാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇവരുടെ ഫോണുകളും ക്യാമറകള്‍ക്കുമൊന്നും അകത്തേക്ക് പ്രവേശനവുമില്ല. വീടുകള്‍ക്ക് മുന്നിലായി ബാരിക്കേഡുകള്‍ തീര്‍ത്ത് ആളുകളെ തടയുന്നുമുണ്ട്. എന്നിരുന്നാല്‍പ്പോലും നിരവധി ആളുകളാണ് വിവാഹവാര്‍ത്ത അറിഞ്ഞ് ഇവിടേക്ക് എത്തുന്നത്.

ranbir kapoor

താരങ്ങളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള ബഹളത്തിനിടയില്‍ പലപ്പോഴും വാക്കേറ്റവും തല്ലും പതിവായിരിക്കുകയാണ്. ബൗണ്‍സറുമാര്‍ ആളുകളെ വകഞ്ഞുമാറ്റിയാണ് സെലിബ്രിറ്റികളെ ഉള്ളിലേക്കു പ്രവേശിപ്പിക്കുന്നത്.

ആകെ ബഹളമയമായ അന്തരീക്ഷത്തില്‍ അതിനിടെയാണ് അയല്‍വാസികളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തങ്ങളുടെ സ്വസ്ഥത നഷ്ടപ്പെട്ടതായും ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ സ്വസ്ഥമായൊന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് പലരും പരാതി പറയുന്നു. പൊടിപടലങ്ങളും ആളുകളും ബഹളവും കൊണ്ട് നിറഞ്ഞ അന്തരീക്ഷത്തില്‍ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതായി അയല്‍വാസികള്‍ പരാതിപ്പെടുന്നു.

ഇതിനെതിരെ മുംബൈ പോലീസിന് പരാതി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഒരു കൂട്ടര്‍ ഇപ്പോള്‍. തങ്ങളുടെ സ്വൈര്യം നഷ്ടപ്പെട്ടതായും ആകെ ഒച്ചപ്പാടും ബഹളവും നിറഞ്ഞ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പലരും മാധ്യമങ്ങളോട് പരാതി പറഞ്ഞു.

എന്നിരുന്നാലും ഈ തിരക്കും ബഹളവും ഏതാനും ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കാനാണ് സാധ്യത. ഒരു മാസം നീളുന്ന വിവാഹമാമാങ്കമാണ് രണ്‍ബീറിന്റെയും ആലിയയുടെയും കുടുംബാംഗങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളെ ഒന്നടങ്കം ക്ഷണിച്ചിട്ടുള്ള അടുത്ത ദിവസത്തെ റിസപ്ഷനും വലിയ താരനിര തന്നെയാകും പ്രത്യക്ഷപ്പെടുക.

സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കിടയില്‍പ്പോലും വിവാഹത്തീയതി സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. ഒടുവില്‍ ഏപ്രില്‍ 14-ന് വിവാഹം എന്നു തന്നെ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ മുതല്‍ പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. കരീന കപൂര്‍, കരിഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍, നീതു സിങ്, രണ്‍ബീറിന്റെ സഹോദരി റിധിമ, മഹേഷ് ഭട്ട്, പൂജ ഭട്ട് തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

2020 മുതല്‍ രണ്‍ബീറും ആലിയയും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിവാഹിതരാകാന്‍ സമ്മതം മൂളിയത്. രാജസ്ഥാനിലെ രണധംബോറിലായിരിക്കും വിവാഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും കുടുംബാംഗങ്ങള്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.

തനിക്ക് രണ്‍ബീറിനെ പൂര്‍ണ്ണവിശ്വാസമാണെന്നും രണ്‍ബീര്‍ ഒപ്പമുള്ളപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന തോന്നലുണ്ടെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ ആലിയ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ച് പലപ്പോഴും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. വിനോദയാത്രകളില്‍ രണ്‍ബീര്‍ ആലിയയേയും ഒപ്പം കൂട്ടാറുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളും അത്രമേല്‍ അടുപ്പത്തിലുമാണ്.

നേരത്തെ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്താമെന്നു തന്നെ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്‍ബീര്‍ മാധ്യമങ്ങളെ കണ്ട് താനും ആലിയയും ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിച്ച കാര്യം അറിയിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X