Don't Miss!
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
രണ്‍ബീറിന്റേയും ആലിയയുടേയും ആ സ്വപ്നം, നൂറ് ദിവസത്തിനുള്ളില്‍ എത്തുമെന്ന് നടി
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന് മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര. സിനിമയുടെ ടീസര്‍ പുറത്ത്. രണ്‍ബീറിനേയും ആലിയയേും കൂടാതെ അമിതാഭ് ബച്ചന്, മൗനി റോയി, നാഗാര്‍ജുന അക്കിനേനി എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായാണ് മൗനി റോയി അവതരിപ്പിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ 100 ദിവസത്തിനുള്ളില്‍ നിങ്ങളിലേക്കെത്തും എന്നാണ് ആലിയ കുറിച്ചത്. ടീസര്‍ വൈറലാണ്.
രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. വിവാഹത്തിന് ശേഷമാണ് ആദ്യമായി എത്തുന് താരങ്ങളുടെ ചിത്രം എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്.

ഇന്ത്യന്‍ പുരാണങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളിലും കഥകളിലും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമയാണ് ബ്രഹ്മാസ്ത്ര. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേര്‍ന്ന ഒരു മഹാകാവ്യമാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്.
നേരത്തെ, രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ ബ്രഹ്മാസ്ത്ര ടീം പുറത്തിറക്കിയിരുന്നു. 'കേസരിയ' എന്ന് തുടങ്ങുന്ന ഗാനം അര്‍ജിത്ത് സിംഗാണ് ആലപിച്ചത്. രണ്‍ബീറിനേയും ആലിയയേയും ആദ്യമായി ഓണ്‍സ്ക്രീനില്‍ പ്രേക്ഷകര്‍ ഒന്നിച്ച് കണ്ടത് കേസരിയ എന്ന പാട്ടിലൂടെയായിരുന്നു.
സിനിമയുടെ ട്രെയിലര്‍ ജൂണ്‍ 15ന് റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2022 സെപ്തംബര്‍ 9ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന് എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!