ആലിയ രൺബീർ വിവാഹം നീട്ടി! കാരണം കൊറോണ മാത്രമല്ല, നിരാശയോടെ ആരാധകർ...
ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടി ആലിയ ഭട്ടിന്‌റേയും നടൻ രൺബീർ കപൂർ. താരങ്ങൾ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ മുതൽ വിവാഹത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗോസിപ്പ് കോളങ്ങളിൽ അധികം ഇടംപിടിക്കാത്ത താരജോഡികളാണ് ആലിയയും രൺവീറും. തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരാധകർക്ക് മുന്നിൽ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു താരങ്ങൾ.
പ്രണയം പരസ്പരം തുറന്ന് സമ്മതിച്ചുവെങ്കിലും വിവാഹത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത ആലിയ - രൺബീർ വിവാഹത്തെ കുറിച്ചുളള പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. താര വിവാഹം മാറ്റിവച്ചിരിക്കുകയാണത്രേ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത്. പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കഥകള്‍ക്ക് ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. പ്രണയത്തെ കുറിച്ച് രണ്‍ബീറിനോട് ചോദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് താരം പറഞ്ഞത്.
Recommended Video

2020 ഡിസംബറിൽ താര വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. ഇതിനായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു വീട്ടുകാരുടെ ഭാഗത്ത് നിന്നും ആരംഭിച്ചിരുന്നത്രേ. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കവെയാണ് രൺബീറിന്റെ പിതാവിന്റെ വിയോഗം.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പേർട്ട് പ്രകാരം വിവാഹം മാറ്റിവെച്ചിരിക്കുകയാണത്രേ. കൊവിഡ് പശ്ചാത്തലത്തിലാണ് വിവാഹം നീട്ടിവെച്ചിരിക്കുന്നത്.2021 ആയിരിക്കും ഇവരുടെ വിവാഹം. എന്നാൽ കൊവിഡിനെ തുടർന്ന് മാത്രമല്ല വിവാഹം മാറ്റിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വരും മാസങ്ങളിൽ ആലിയയും രൺബീറും ഷൂട്ടിംഗ് തിരക്കുകളിലായിരിക്കുമെന്നും ഇതു കാരണവുമാണ് വിവാഹം മാറ്റുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിഹാത്തിനായുള്ള ലെഹങ്കയ്ക്കായി ആലിയ ഡിസൈനർ സബ്യാസാച്ചിയെ നേരത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ തത്ക്കാലത്തേക്ക് അത് നിർത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട് ആലിയയും രൺവീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബർ 4 നാണ് തിയേറ്ററുകളിൽ എത്തുക. ഇതിന് ശേഷമായിരിക്കും ആലിയ രൺവീർ വിവാഹം നടക്കുക എന്ന് അന്ന് പ്രചരിച്ച റിപ്പോർട്ട്.


Click it and Unblock the Notifications