കനത്ത സുരക്ഷയില്‍ രണ്‍ബീര്‍-ആലിയ വിവാഹം; ക്യാമറക്കണ്ണുകളെ മറച്ച് പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍

ബോളിവുഡ് ലോകം ഉറ്റുനോക്കുന്ന രണ്‍ബീര്‍ കപൂര്‍ -ആലിയ ഭട്ട് വിവാഹത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. കാത്തിരിപ്പിനു വിരാമമിട്ട് ബുധനാഴ്ച മുതല്‍ താരങ്ങളുടെ പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ ആരംഭിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവാഹമാമാങ്കം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിട്ടുള്ളതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് മുന്നോടിയായി ഇന്നു മുതല്‍ ആലിയയുടെ രണ്‍ബീറിന്റെയും വീടുകളില്‍ കനത്ത സുരക്ഷയും സെക്യൂരിറ്റി ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.

ബുധനാഴ്ച മുതല്‍ പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വസതികള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഫോണുകള്‍ക്കും ക്യാമറകള്‍ക്കും വീടുകള്‍ക്കുള്ളിലേക്ക് പ്രവേശനമില്ല. മാത്രമല്ല ജോലിക്കാരുടെയും മറ്റ് ഫോണുകള്‍ ടേപ്പ് കൊണ്ട് മറച്ചാണ് അകത്ത് പ്രവേശിപ്പിക്കുന്നത്.

ranbir-aliya

മുംബൈയില്‍ നിന്നു തന്നെ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയില്‍ നിന്ന് പ്രത്യേക ജീവനക്കാരെയും വീടുകള്‍ക്ക് മുന്നില്‍ നിയമിച്ചിട്ടുണ്ട്. വീടിനു മുന്നിലായി ബാരിക്കേഡുകള്‍ തീര്‍ത്ത് ആളുകളെ തടയുന്നുണ്ട്. ഇന്നു രാവിലെ താരത്തിന്റെ വസതിക്ക് മുന്നില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവാഹതീയതിയെക്കുറിച്ചുള്ള സംശയങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ പോലും ഉടലെടുത്തിരുന്നു. എങ്കിലും വിവാഹം ഉടന്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 14 ന് ശേഷമുള്ള ദിവസങ്ങളില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹവിരുന്നില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി താരങ്ങളുടെ വസതികളില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുക്കുന്നത്. അതിഥികളെ വരവേല്‍ക്കുന്നതിനായി നേരത്തെ തന്നെ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.

2020 മുതല്‍ രണ്‍ബീറും ആലിയയും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിവാഹിതരാകാന്‍ സമ്മതം മൂളിയത്. വിക്കി കൗശാലിന്റെയും കത്രീന കൈഫിന്റെയും വിവാഹം കൂടി കഴിഞ്ഞതു മുതല്‍ രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം എന്നാണെന്നുകൂടി ചോദ്യങ്ങളുയര്‍ന്നിരുന്നു. ഒടുവില്‍ ആ സൂപ്പര്‍താര വിവാഹത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് ലോകം.

രാജസ്ഥാനിലെ രണധംബോറിലായിരിക്കും വിവാഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും കുടുംബാംഗങ്ങള്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.

തനിക്ക് രണ്‍ബീറിനെ പൂര്‍ണ്ണവിശ്വാസമാണെന്നും രണ്‍ബീര്‍ ഒപ്പമുള്ളപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന തോന്നലുണ്ടെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ ആലിയ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ച് പലപ്പോഴും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. വിനോദയാത്രകളില്‍ രണ്‍ബീര്‍ ആലിയയേയും ഒപ്പം കൂട്ടാറുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളും അത്രമേല്‍ അടുപ്പത്തിലുമാണ്.

നേരത്തെ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്‍ബീര്‍ മാധ്യമങ്ങളെ കണ്ട് താനും ആലിയയും ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിച്ച കാര്യം അറിയിക്കുകയായിരുന്നു.

Recommended Video

Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know

നടി കത്രീന കൈഫുമായുള്ള പ്രണയത്തകര്‍ച്ചക്ക് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് പ്രണയം മൊട്ടിടുന്നത്. എന്നാല്‍ കോവിഡ് കാല പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രം തീയറ്റര്‍ റിലീസിന് ഇതുവരെ എത്തിയിട്ടില്ല. അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹശേഷം ഈ സിനിമ പുറത്തിറങ്ങുന്നത് ദാമ്പത്യജീവിതത്തിലെ പുതിയൊരു മധുരം കൂടിയാകാം.അതിനായുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും ബോളിവുഡ് സിനിമാലോകവും ഒപ്പം ആരാധകരും.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X