വിവാഹശേഷം രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിച്ചെത്തി; പിന്നാലെ കൂടി പാപ്പരാസികള്‍

ബോളിവുഡ് ഒന്നടങ്കം ആഘോഷമാക്കിയ താരമാമാങ്കമായിരുന്നു രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹം. മുംബൈയിലെ ഇരുവരുടെയും വസതികളില്‍ ദിവസങ്ങള്‍ നീണ്ട വിവാഹ ആഘോഷങ്ങള്‍ക്കു പിന്നാലെ താരങ്ങള്‍ ഇരുവരും തങ്ങളുടെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാകാനുള്ള നിരവധി സിനിമകള്‍ക്കായി ഡേറ്റുകള്‍ നല്‍കിയ രണ്‍ബീറും ആലിയയും ഹണിമൂണ്‍ പോലും മാറ്റി വെച്ചാണ് സിനിമകള്‍ ചെയ്തു തീര്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്‍ബീറും ആലിയയും ഒന്നിച്ചെത്തിയിരുന്നു. വിവാഹശേഷം ഇരുവരും ആദ്യമായാണ് ഒരു സെറ്റില്‍ ഒന്നിച്ചെത്തുന്നത്. ഒരേപോലെയുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ ലളിതമായിട്ടായിരുന്നു ആലിയയും രണ്‍ബീറും നടന്നെത്തിയത്. ഇരുവരും കാറില്‍ കയറുന്നതിനു മുമ്പ് ചുറ്റും കൂടിയിരുന്ന ആരാധകരെ കൈവീശി കാണിക്കാനും മറന്നില്ല.

ഇരുവരും ആദ്യമായി ഒന്നിച്ച്

ഇരുവരെയും ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകര്‍. വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ പാപ്പരാസികളും ഹാപ്പിയാണ്. ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഒന്നിച്ചു മടങ്ങുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ക്ക് താഴെ അനേകം കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആലിയാ ജീയുടെ ഭര്‍ത്താവെന്നായിരുന്നു രണ്‍ബീറിനെ ഒരാള്‍ അഭിസംബോധന ചെയ്തത്. ആലിയയുടെ പ്രിയപ്പെട്ട ആഹാരമായ തൈര് സാദം വിവാഹസദ്യയില്‍ ഉള്‍പ്പെടുത്തിയിരുന്നോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഷൂ ഒളിച്ചുവെക്കല്‍ ചടങ്ങിനായി രാഖി സാവന്ത് ഒരു കോടി രൂപ നല്‍കിയോ എന്നായിരുന്നു വേറൊരു ആരാധകര്‍ രസകരമായി ചോദിച്ചത്.

സ്വപ്‌നതുല്യമായ വിവാഹം

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു രണ്‍ബീര്‍-ആലിയ വിവാഹം. രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ഒരു വര്‍ഷത്തിനു ശേഷം നടത്താമെന്നു തീരുമാനിച്ചത്. വിവാഹവാര്‍ത്തകള്‍ പുറത്തുവിടാതിരുന്ന
രണ്‍ബീറും ആലിയയും വിവാഹശേഷം ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

തന്റെ പ്രിയപ്പെട്ട വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ശേഷം ആലിയ ഇങ്ങനെ കുറിച്ചു: 'ഇന്ന്... ഞങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളേയും സാക്ഷിയാക്കി... വീട്ടില്‍... ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത്... കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ ചെലവഴിച്ച ബാല്‍ക്കണിയില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. കൂടുതല്‍ ഓര്‍മ്മകള്‍ ഒരുമിച്ച് കെട്ടിപ്പടുക്കാനുള്ള യാത്ര തുടങ്ങുന്നു. സ്‌നേഹം, ചിരി, നിശബ്ദതകള്‍, സിനിമകള്‍ക്കായി ചെലവഴിച്ച രാത്രികള്‍, മണ്ടത്തരങ്ങള്‍, വൈന്‍ ആനന്ദങ്ങള്‍ എന്നിവ നിറഞ്ഞ ഓര്‍മ്മകള്‍. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും നന്ദി. ഇത് ഈ നിമിഷത്തെ കൂടുതല്‍ സവിശേഷമാക്കിയിരിക്കുന്നു. സ്‌നേഹത്തോടെ രണ്‍ബീറും ആലിയയും...'

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ആഘോഷമായി വിവാഹം

ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹആഘോഷങ്ങള്‍ നടന്നത്. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.

രണ്‍ബീറും ആലിയയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം ബ്രഹ്മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. കോവിഡിനെ തുടര്‍ന്ന് റിലീസിങ്ങ് മാറ്റിവെച്ച ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രക്ക് പിന്നാലെ രണ്‍ബീറിന്റെ ഷംഷേര, ആനിമല്‍ ആന്‍ഡ് ആന്‍ അണ്‍ടൈറ്റിള്‍ഡ് ലവ് തുടങ്ങിയ ചിത്രങ്ങളും ആലിയയ്ക്ക് കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ റോക്കി ഓര്‍ പ്രേം കഹാനി, ജീലേ സരാ തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

More from Filmibeat

Read more about: ranbir kapoor aliya bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X