വിവാഹ ശേഷം ദീപിക വീണ്ടും രൺബീറിനോടൊപ്പം!! പാപ്പരാസികൾക്ക് എട്ടിന്റെ പണി കൊടുത്ത് താരങ്ങൾ

ബോളിവുഡ് പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദീപികയും രൺബീറും . ഒരുമിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2015 ൽ‌ പുറത്തിറങ്ങിയ ഇംത്യാസ് അലിയുടെ തമാഷ എന്ന ചിത്രത്തിലായിരുന്നു ഇവർ അവസാനമായി അഭിനയിച്ചത്. നാലു വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ ആ ഹിറ്റ് ജോഡി ഒന്നിക്കുന്നു. ലവ് രഞ്ജൻ പേരിടാത്ത ചിത്രത്തിലാണ് ഇവർ ഒരുമിച്ചെത്തുന്നത്.

 deepika-ranbir

ചിത്രത്തിൽ ബോളിവുഡിലെ ആക്ഷൻ ഹീറോ അജയ് ദേവ്ഗണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിനെ കുറിച്ചുളള ഔദ്യാഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം ഉടനെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്തായാലും ആരാധകർ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച് കാണാനുളള ആവേശത്തിലാണ് പ്രേക്ഷകർ.

രൺബീർ അജയ് ദേവ്ഗൺ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്. താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അജയ് ദേവ്ഗൺ സാറെന്നും അദ്ദേഹത്തിനോടൊപ്പം വീണ്ടും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രൺബീർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ദീപിക ആദ്യമായിട്ടാണ് അജയ് ദേവ്ഗണിനോടൊപ്പം അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X