എങ്ങനെ നട‌ന്നവരാണ്; ഇന്ന് പരിചയക്കാർ മാത്രം; മുൻ കാമുകിക്കൊപ്പം രൺബീർ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് എത്തിച്ചേർന്ന പ്രമുഖർ ഏറെയാണ്. രജിനികാന്ത്, അമിതാഭ് ബച്ചൻ മാധുരി ദീക്ഷിത്, കങ്കണ റണൗത്ത്, രൺബീർ കപൂർ ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, രാം ചരൺ, ചിരഞ്ജീവി തുടങ്ങി സിനിമാ രം​ഗത്തെ നിരവധി താരങ്ങൾ‌ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തി. സിനിമാ താരങ്ങളെ വിഐപികളായി ക്ഷണിച്ചതിൽ ഇതിനകം സോഷ്യൽ മീഡിയയിൽ വിമർശനം വന്നിട്ടുണ്ട്. സാധാരണ ഭക്തർക്കില്ലാത്ത എന്ത് പ്രത്യേകതയാണ് നടീ നടൻമാർക്കുള്ളതെന്നാണ് ഇവരുടെ ചോദ്യം.

അയോധ്യയിലെത്തിയ ബോളിവുഡ് താരങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത് കത്രീന കൈഫും രൺബീർ കപൂറുമാണ്. കുറച്ച് വർഷങ്ങൾ മുമ്പ് വരെ ബോളിവുഡിലെ പ്രിയ കമിതാക്കളായിരുന്നു ഇവർ. ബ്രേക്കപ്പിന് ശേഷം ഇവരെ പൊതുവേദികളിൽ അധികം ഒരുമിച്ച് കണ്ടിട്ടില്ല. ഭർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്. രൺബീർ തന്റെ പ്രിയ പത്നി ആലിയ ഭട്ടിനൊപ്പവും. രൺ‌ബീറും കത്രീനയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

Katrina Kaif, Ranbir Kapoor

നാല് പേരും ഒരുമിച്ചാണ് ക്ഷേത്ര പരിസരത്തേക്ക് വന്നത്. എല്ലാവരും ഒരുമിച്ചിരിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ ആലിയ ഭട്ട് മറ്റാരോ‌ടോ സംസാരിക്കുകയാണ്. ഇതിനിടെ രൺബീർ ഫോണിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നു. പിറകിൽ വിക്കി കൗശലിനൊപ്പമിരിക്കുന്ന കത്രീന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. മറ്റൊരു വീഡിയോയിൽ നാല് പേരും ഒരുമിച്ച് പോകുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഒരു കാലത്ത് എത്ര സ്നേഹത്തിൽ കഴിഞ്ഞവരാണ് രൺബീറും കത്രീനയും, ഇന്ന് വെറും പരിചയക്കാർ മാത്രമായി മാറിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. 2016 ൽ ജഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും വേർപിരിഞ്ഞത്.

Katrina Kaif, Ranbir Kapoor

ശേഷം കത്രീന നടൻ വിക്കി കൗശലുമായി പ്രണയത്തിലാവുകയും നടനെ വിവാഹം കഴിക്കുകയും ചെയ്തു. രൺബീറിന്റെ മുൻ കാമുകിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും അടുത്ത സൗഹൃദം ഭാര്യ ആലിയ ഭട്ടിനുണ്ട്. 2022 ഏപ്രിൽ മാസമാണ് ആലിയ രൺബീറിനെ വിവാഹം ചെയ്തത്. രാഹ എന്ന മകളും ദമ്പതികൾക്ക് പിറന്നു. അടുത്തിടെയാണ് മകളുടെ മുഖം താര ദമ്പതികൾ മാധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചത്.

കത്രീന കൈഫുമായി രൺബീർ വേർപിരിഞ്ഞതിനെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. രൺബീർ നടിയെ വിവാഹം ചെയ്യാൻ മ‌ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വാർത്തകൾ വന്നു. ബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാത്ത വ്യക്തിയെന്ന് രൺബീറിനെതിരെ പൊതുവെ കുറ്റപ്പെടുത്തൽ വരാറുണ്ട്. കത്രീനയ്ക്ക് മുമ്പ് നടി ദീപിക പദുകോണുമായുള്ള ബന്ധം നടൻ വേണ്ടെന്ന് വെക്കുകയായിരുന്നു. ‌ആലിയ ഭട്ടുമായി രൺബീർ വിവാഹിതനായപ്പോഴും ഇക്കാര്യം പലരും ചൂണ്ടിക്കാട്ടുകയുണ്ടായി.

ആലിയയുടെ കരിയർ ഇല്ലാതാകാൻ രൺബീറുമായുള്ള വിവാഹം കാരണമാകുമെന്ന് പലരും വാദിച്ചു. എന്നാൽ വിവാഹശേഷവും അമ്മയായ ശേഷവും ആലിയ കരിയറിൽ തുടർന്നു. വ്യക്തിജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകൾ വന്നപ്പോഴും രൺബീർ അപൂർവമായേ ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ. ആലിയയെ പോലെ രൺബീറിനും കരിയറിൽ തിരക്കുകളുണ്ട്. അനിമൽ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടനിപ്പോൾ.

Read more about: katrina kaif ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X