ആലിയയെ കാണാൻ രൺബീർ കുടുംബത്തോടെ എത്തി, വിവാഹം ഉറപ്പിക്കാനല്ല, താടി വളർത്തിയ നടന്റെ ചിത്രം വൈറൽ
ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ബോളിവുഡിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ആലിയ വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ നടി സ്വന്തം നിലയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബോളിവുഡിലാണ് ആലിയ സജീവമെങ്കിലും തെന്നിന്ത്യയിലും നടിക്ക് മികച്ച ആരാധകരുണ്ട് . ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ്ലഭിക്കുന്നത്.
വാർത്തകളിൽ ഇടംപിടിക്കുന്ന താരജോഡികളാണ് ആലിയ ഭട്ടും രൺബീർ കപുറും. ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ച വിഷയമാണ്. ബോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി. ആലിയ , രൺബീർ വിശേഷങ്ങൾ ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താര കുടുംബത്തിന്റെ ഗെറ്റ് ടുഗദർ ചിത്രമാണ്. ചിത്രത്തിൽ നടന്റെ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആലിയയുടെ മാതാവ് സോണി റസ്ദാന്റെ പിറന്നാൾ ആഘോഷിക്കാനാണ് താരകുടുംബം ഒന്നിച്ചത് രൺബീറും, അമ്മ നീതു കപൂറും സഹോദരി റിധിമ കപൂർ സാഹ്നിയും മരുമകൾ സമാറ സാഹ്നിയുമാണ് അലിയയുടെ വീട്ടിൽ എത്തിയത്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സഹോദരി റിദ്ദിമ കപൂറാണ് പിറന്നാൾ ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രൺബീറിനെയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അധികം താടിയില്ലാത്ത ലുക്കിലാണ് രൺബീർ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യാസമായ താടി വെച്ച് വ്യത്യസ്ത ലുക്കിലാണ് നടൻ എത്തിയത്. തന്റ പ്രിയപ്പെട്ട സ്ത്രീകൾക്കൊപ്പം നിൽക്കുന്ന നടന്റെ ചിത്രം വൈറലായിട്ടുണ്ട്.

രൺബീർ കപൂറാണ് ഈ കുടുബ ചിത്രം പോസ് ചെയ്തിരിക്കുന്നത്., ആലിയയുടെ മാതാവ് സോണി റസ്ദാറിനും സഹോദരി ഷഹീൻ ഭട്ടിനോടൊപ്പമാണ് ചിത്രത്തിന് പോസ് ചെയ്തത്. ആലിയ അമ്മായിയമ്മ നീതു കപൂറിന്റ അരുകിലായിട്ടായിരുന്നു നിന്നിരുന്നത്. നടി സ്നേഹത്തോടെ ചേർത്ത്നിർത്തിയിരിക്കുകയാണ് നീതു കപൂർ. റിദ്ദിമയേയും ചിത്രത്തിൽ കാണാം. ആലിയയുടെ വീട്ടിൽ കപൂർ കുടുംബാംഗങ്ങൾ എത്തുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈലാണ്. ആലിയ ഭട്ടും സഹോദരി ഷാഹീറും ചേർന്നാണ് അമ്മയ്ക്ക് വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കിയത്. അമ്മയ്ക്ക് ഗംഭീര പിറന്നാൾ ആശംസ നേർന്ന് മക്കളും രംഗത്തെത്തിയിരുന്നു. പിറന്നാൾ ദിവസത്തെ മഹേഷ് ഭട്ടിന്റെ കുടുംബ ചിത്രം വൈറലാണ്.
Recommended Video

202 സിസംബറിൽ താരവിവാഹം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രചരിച്ച റിപ്പോർട്ട്. തിനായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു വീട്ടുകാരുടെ ഭാഗത്ത് നിന്നും ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. രൺബീറിന്റെ പിതാവ് ഋഷി കപൂർ മാസങ്ങൾക്ക് മുമ്പായിരുന്നു അന്തരിച്ചത്. കൊവിഡ് പ്രതിസന്ധിയും രൂക്ഷമായതോടെ വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു. 2021 ആയിരിക്കും ഇവരുടെ വിവാഹം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആലിയ ഭട്ടും രൺബീ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന് ശേഷമായിരിക്കും ഇവരുടെ വിവാഹം.


Click it and Unblock the Notifications