രണ്‍ബിറും കത്രീനയും ഒരുമിച്ചു താമസം തുടങ്ങി; വീട്ടു വാടക 15 ലക്ഷം രൂപ
മുംബൈ: മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രണയിച്ചു നടന്ന കാലത്തിന് വിട നല്‍കി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍ബിര്‍ കപൂറും കത്രീന കൈഫും ഒരുമിച്ചു താമസം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഗോസിപ്പ് കോളങ്ങളില്‍ രണ്‍ബിറിന്റെയും കത്രീനയുടെയും ലിവ് ഇന്‍ ബന്ധത്തെക്കുറിച്ചെഴുതിയിരിക്കുന്നത്.
ഇതുവരെ ബാന്ദ്ര പാലി ഹില്ലിലെ വീട്ടില്‍ അച്ഛനമ്മമാരായ റിഷി കപൂറിനും നീതു കപൂറിനുമൊപ്പം താമസിച്ചുകൊണ്ടിരുന്ന രണ്‍ബിര്‍ ഇനി പ്രിയ കാമുകി കത്രീനയ്‌ക്കൊപ്പമാണത്രെ താമസം. മുംബൈ ബാന്ദ്ര കാര്‍ട്ടര്‍ റോഡിലെ കടലിനഭിമുഖമായ പെന്റ് ഹൗസ് വാടകയ്‌ക്കെടുത്താണ് ഇരുവരും താമസം തുടങ്ങിയത്.
വീടിന്റെ വാടക കേട്ടാല്‍ ആരും ഒന്നു ഞെട്ടാതിരിക്കില്ല. ഒന്നും രണ്ടുമല്ല, 15 ലക്ഷമാണ് വീട്ടുവാടക. കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ക്ക് 15 ലക്ഷം വീട്ടുവാടകയെന്നത് വളരെ ചെറിയ തുകയാണുതാനും. അല്‍പകാലം ഒരുമിച്ചു താമസിച്ചശേഷം വിവാഹിതരാകാനാണ് ഇരുവരുടെയും പരിപാടി. മറ്റേതൊരു ബോളിവുഡ് പ്രണയത്തെയും പോലെ പാതിവഴിയില്‍ പരസ്പരം പിരിയില്ലെന്ന് ഇരുവരും വാക്കു നല്‍കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ ഒഴിവുകാലം ആസ്വദിക്കാനായി പോയ ഇരുവരുടെയും അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ചില ബോളിവുഡ് പാപ്പരാസികള്‍ അടുത്തിടെ പകര്‍ത്തി പുറത്തുവിട്ടിരുന്നു. പ്രണയം ഒളിപ്പിച്ചുനടന്ന കാലത്തായിരുന്നു അത്. അതുകൊണ്ടുതന്നെ ചിത്രം പുറത്തുവന്നതിനെതിരെ അതിരൂക്ഷമായാണ് കത്രീന മാധ്യമങ്ങളെ വിമര്‍ശിച്ചത്. തങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതാണോ മാധ്യമപ്രവര്‍ത്തനം എന്നും അവര്‍ ചോദിച്ചിരുന്നു.


Click it and Unblock the Notifications