രണ്‍ബീറിന്റെയും കത്രീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു?
മുംബൈ: പോയവര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പ്രണയ ഗോസിപ്പ് രണ്‍ബീര്‍ കപൂര്‍ കത്രീന ജോഡികളുടെതായിരുന്നു. വിദേശ ബീച്ചുകളില്‍ ഇരുവരും അര്‍ദ്ധനഗ്നരായ ചിത്രങ്ങള്‍ ബോളിവുഡ് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നതോടെയാണ് ഇവരുടെ പ്രണയവാര്‍ത്തയ്ക്ക് ചൂടുപിടിച്ചത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന രണ്‍ബീര്‍, കത്രീനയ്‌ക്കൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
വീട്ടുകാര്‍ക്കു പിടികൊടുക്കാതെ പ്രണയിച്ചു നടന്നിരുന്ന ഇരുവരും ഒടുവില്‍ വിവാഹത്തിലൂടെ ഒന്നാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തിനു മുന്നോടിയായുള്ള വിവാഹനിശ്ചയ ചടങ്ങും നടന്നതായി ബോളിവുഡ് മാധ്യമങ്ങളായ ബിസിനസ് ഓഫ് സിനിമയും ബോളിവുഡ് ലൈഫും റിപ്പോര്‍ട്ട് ചെയ്തു. കത്രീനയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന ലണ്ടനില്‍ വെച്ചായിരുന്നത്രെ വിവാഹ നിശ്ചയം.

കത്രീനയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം റണ്‍ബീറിന്റെ പിതാവ് ഋഷികപൂറും അമ്മ നീതു കപൂറും ചടങ്ങിനെത്തി ഇരുവരെയും ആശീര്‍വദിച്ചു. വിവാഹ നിശ്ചയത്തിനുശേഷം ന്യൂ ഇയറും പ്രണയ ജോഡികള്‍ ലണ്ടനിലാണ് ആഘോഷിച്ചതെന്ന് പറയുന്നു. അതേസമയം, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അക്കാര്യം പുറത്തുപറയാന്‍ ഇരുവരും തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന ഫറാഖാന്റെ അമ്പതാം പിറന്നാളാഘോഷത്തിന് കത്രീന തന്റെ വിവാഹ നിശ്ചയ മോതിരം മറച്ചു പിടിച്ചതായി പാപ്പരാസികള്‍ കണ്ടുപിടിച്ചു. എന്നാല്‍, ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്ത താരങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ സ്ഥിതീകരിച്ചിട്ടുണ്ട്. വിവാഹം വച്ചാണ് നടക്കുകയെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.


Click it and Unblock the Notifications











