നീണ്ട താടിയിൽ രൺബീർ, ഋഷി കപൂറിന്റെ മരണാനന്തരചടങ്ങിലെ ചിത്രം പുറത്ത്

ഇന്ത്യൻ സിനിമയിലെ തീരാനഷ്ടമാണ് നടൻ ഋഷി കപൂർ. പ്രേക്ഷകരേയും സിനിമ ലോകത്തേയും ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റ വിടവാങ്ങൽ. ഇനിയും നടന്റെ വിയോഗം ആരാധകർക്കും ഉറ്റവർക്കും ഉടയവർക്കും വിശ്വസിക്കാനായിട്ടില്ല. നടന്‍ ഋഷി കപൂറിന്‍റെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുംബൈയിലെ വീട്ടില്‍ നടന്നു. ഇതിന്റെ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും വൈറലായിട്ടുണ്ട്.

rambir-rishi kapoor

ഋഷി കപൂറിന്റെ ചിത്രത്തിനരികിലായി ഇരിക്കുന്ന രൺബീർ കപൂറിന്റേയും നീതു കപൂറിന്റേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഈ ചിത്രം കണ്ണിൽ ഈറനണിയിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. രക്താർബുദത്തെ തുടർന്ന് നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഋഷി കപൂർ കഴിഞ്ഞ വ്യാഴാഴ്ച വിടവാങ്ങുന്നത്. ആ ദിവസം തന്നെ ചന്ദന്‍വാഡി ശ്മശാനത്തില്‍ താരത്തിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് നേരിട്ട് ചന്ദൻവാടിയിലെ ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

സഹോദരനും നടനുമായ രൺധീർ കപൂർ, രജീവ് കപൂർ, കരീന കപൂർ., ഭർത്താവ് സെയ്ഫ് അലിഖാൻ, ആലിയ ഭട്ട്, അർമാൻ ജെയിൻ, ആധാർ ജെയിൻ. റിമ ജെയിൻ, മനോജ് ജെയിൻ കുനാൽ കപൂർ എന്നിങ്ങനെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. കൃത്യമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് നടന്നത്.

മകൾ റിദ്ദമ കപൂർ ശനിയാഴ്ച വൈകുന്നേരമാണ് ദില്ലിയിൽ നിന്ന് മുംബൈയിൽ എത്തിയത്. അതിനാൽ തന്നെ റിദ്ദിയ്ക്ക് പ്രാർഥന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ഋഷി കപൂർ.1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. 2019 ല്‍ അഭിനയിച്ച 'ദ ബോഡി' ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

ചിത്രങ്ങൾ

Read more about: ranbir kapoor rishi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X