»   » മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരോടുള്ള കലിയടങ്ങുന്നില്ല, രണ്‍ബീറിന്‍റെ പുതിയ അടവ്

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരോടുള്ള കലിയടങ്ങുന്നില്ല, രണ്‍ബീറിന്‍റെ പുതിയ അടവ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മിന്നും താരമായ രണ്‍ബീര്‍ കപൂറും മഹിര ഖാനും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ന്യൂയോര്‍ക്കിലെത്തിയ രണ്‍ബീര്‍ മഹിരയെക്കാണാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പരസ്യമായി പുകവലിച്ചതിനെതിരെ ഇരുവര്‍ക്കും നേരെ ആരാധകര്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ പാപ്പരാസികളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് രണ്‍ബീര്‍ കപൂര്‍.

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ, എവിടെയായിരുന്നു ഇത്രയും നാള്‍?

അര്‍ച്ചന കവി എവിടെപ്പോയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമിതാ, ഇപ്പോഴത്തെ പരിപാടി ഇതാണ്!

ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു

പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി രണ്‍ബീര്‍ കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മീഡിയയ്ക്ക് മുന്നില്‍ നിന്നും ഈ വിദ്യ പ്രയോഗിച്ചാണ് താരം അകലുന്നത്. ഏറെ രസകരമായ ഈ വിദ്യ ഇനി മറ്റ് താരങ്ങളും പ്രയോഗിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

രണ്‍ബീറിന്റെ പുതിയ നമ്പര്‍

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തുമ്പോള്‍ പാപ്പരാസികളും മാധ്യമപ്രവര്‍ത്തകരും അരികിലെത്തുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് തെളിയിക്കാനായി രണ്‍ബീര്‍ പുതിയ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. കണ്ണടച്ച് ഉറക്കം നടിച്ചാണ് താരം ഇവരില്‍ നിന്നും രക്ഷപ്പെടുന്നതത്രേ.

റിഷി കപൂറില്‍ നിന്നും വ്യത്യസ്തനാണ്

മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ വ്യത്യസ്തമായ രീതിയിലുള്ള സമീപനമാണ് റിഷി കപൂര്‍ സ്വീകരിക്കുന്നത്. പാപ്പരാസികളില്‍ നിന്നും അകലുന്നതിനായി വ്യത്യസ്തമായ മാര്‍ഗമാണ് രണ്‍ബീര്‍ സ്വീകരിക്കുന്നത്.

ദേഷ്യം വരും

അനാവശ്യമായ ചോദ്യങ്ങളുമായി മുന്നിലെത്തുന്നവര്‍ക്ക് നേരെ ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനാണ് റിഷി കപൂര്‍. എന്നാല്‍ അല്‍പ്പം നയത്തിലാണ് രണ്‍ബീര്‍ ഇത് കൈകാര്യം ചെയ്യുന്നത്.

പാപ്പരാസികള്‍ അരികിലെത്തിയാല്‍

പാപ്പരാസികള്‍ അരികിലെത്തിയാല്‍ രണ്‍ബീര്‍ ഉറക്കം നടിച്ചിരിക്കും.ഫോട്ടോയെടുക്കുന്നതിന് മുന്‍പേ തന്നെ താരം കണ്ണടച്ചിരിക്കും. പാപ്പരാസികളില്‍ നിന്നും രക്ഷ നേടാനായി രണ്‍ബീര്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബാന്ദ്രയില്‍ പോകുന്നത് നിര്‍ത്തി

മുംബൈയിലെത്തിയാല്‍ ബാന്ദ്രയില്‍ പോകുന്നതും താരം കുറച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ പ്രധാന തട്ടകമായതിനാല്‍ പാപ്പരാസികള്‍ അവിടെയുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് താരം ആ വഴിക്ക് പോകാത്തത്.

പുതിയ സ്‌പോട്ട് കണ്ടെത്തി

പാപ്പരാസികളുടെ കണ്ണില്‍പ്പെടാത്ത സൗത്ത് മുംബൈയിലാണ് താരം പാര്‍ട്ടിക്കായി തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഗ്രഹിക്കാത്ത സമയത്ത് തന്റെ ഫോട്ടോയെടുക്കുന്നതില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടിയാണ് രണ്‍ബീര്‍ ഈ മാര്‍ഗം കണ്ടെത്തിയത്.

മഹിരയോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായതിന് ശേഷം

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടയിലാണ് രണ്‍ബീര്‍ അടുത്ത സുഹൃത്തായ മഹിരയുമായി കൂടിക്കാഴ്ച നടത്തിയത്. ഹോട്ടലില്‍ വെച്ച് ഇരുവരും ഒരുമിച്ച് സിഗരറ്റ് വലിച്ചിരുന്നു. സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
UNEXPECTED & STRANGE! Ranbir Kapoor Took This Step After His Pictures With Mahira Khan Got Leaked?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X