കത്രീനയെ കാണുന്നതില്‍ നിന്നും രണ്‍ബീറിനെ അഭിഷേക് വിലക്കി

By Meera Balan

കത്രീന കൈഫിനെ കാണുന്നതില്‍ നിന്നും രണ്‍ബീര്‍ കപൂറിന് വിലക്ക് . വീട്ടുകാരോ ബന്ധുക്കളോ അല്ല കേട്ടോ ബോളിവുഡിലെ ഇണക്കുരുവികള്‍ക്ക് കടിഞ്ഞാണിട്ടത്. സംവിധായകന്‍ അഭിഷേക് കപൂറാണ്. അഭിഷേകിന്റെ ചിത്രത്തിലാണ് കത്രീന അഭിനയിക്കുന്നത്. കശ്മീരിലാണ് ഷൂട്ടിംഗ് . ഷൂട്ടിംഗിനിടെ കത്രീനയെ കാണാന്‍ രണ്‍ബീര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം .

കത്രീന അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ രണ്‍ബീറും , രണ്‍ബീര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ കത്രീനയും എത്തുന്നത് പതിവാണ് . എന്നാല്‍ ഫത്തൂര്‍ എന്ന കത്രീനയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്‍ബീര്‍ എത്തേണ്ടെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം . മാത്രമല്ല ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്നത് വരെ രണ്‍ബീര്‍ കശ്മീരിലേയ്‌ക്കേ വരരുതെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം .

Ranbir, Katrina Kaif

കത്രീനയ്ക്കും രണ്‍ബീറിനും മാത്രമല്ല കേട്ടോ ഇത്തരം വിലക്ക് . ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം . രേഖ, ആദിത്യ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനിയക്കുന്നുണ്ട് . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആണ് കശ്മീരില്‍ പുരോഗമിയ്ക്കുന്നത് .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X