ഭർത്താവ് സാക്ഷിയാക്കി ദീപികയുടെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച് മുൻ കാമുകൻ...
ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരങ്ങളാണ് രൺബീർ കപൂറും ദീപിക പദുകോണും. സിനിമയിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. അതിനാൽ തന്നെ ഇവരുടെ പ്രണയത്തിന് പൂർണ്ണ പിന്തുണയായിരുന്നു. എന്നാൽ ആരാധകരേയും സിനിമ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഇരവരും വേർപിരിയുകയായിരുന്നു. ഏറെ നാൾ നീണ്ടു നിന്ന പ്രണയബന്ധമായിരുന്നു താരങ്ങളുടേത്. എന്നാൽ പ്രണയ തകർച്ചയുടെ കാരണം ഇതുവരെ താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
രൺബീറുമായുളള പ്രണയതകർച്ച ദീപികയെ മാനസികമായി ഏറെ തളർത്തിയിരുന്നു. ഇത് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. പിന്നീട് നടി വീണ്ടും ജീവിത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു . ബ്രേക്കപ്പിന് ശേഷം ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ദീപികയും രൺബീറും.

രൺബീറുമായുളള പ്രണയ തകർച്ചയ്ക്ക് ശേഷമാണ് ദീപിക നടൻ രൺവീർ സിംഗുമായി അടുപ്പത്തിലാവുന്നത്. ഇന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് രൺവീർ സിംഗും. രൺബീർ കപൂറിനെ പോലെ തന്നെ നടനും കൈനിറയെ ആരാധകരുണ്ട്. ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് ദീപികയും രൺവീറും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ ഹിറ്റായതോടെ താരങ്ങളെ ചുറ്റിപ്പറ്റി കഥകൾ പുറത്ത് വരുകയായിരുന്നു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു പ്രേക്ഷകർ ആഘോഷമാക്കി താര വിവാഹമായിരുന്നു ഇവരുടേത്.

താരങ്ങളുടെ വിവാഹ കഥകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു വിവാഹിതരാവാൻ പോകുന്ന വിവരം താരങ്ങൾ പങ്കുവെച്ചത്. ക്ഷണക്കത്ത് പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിത്. എമന്നാൽ ദീപികയുടേയും രൺവീറിന്റേയും വിവാഹത്തിന് രൺബീർ കപൂർ പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നീട് താരങ്ങൾ ഒന്നിച്ച് കൂടാറുണ്ടായിരുന്നു. ദീപികയ്ക്കും രൺവീറിനുമൊപ്പമുള്ള ആലിയയുടേയും രൺബീറിന്റേയും ചിത്രങ്ങൾ വൈറാലാവാറുണ്ട്.

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ദീപ്വീർ ജോഡികള കുറിച്ച് രൺബീർ നടത്തിയ ഒരു പ്രവചനമാണ്. നേരത്തെ ദീപികയും രൺവീറും വിവാഹം കഴിക്കുമെന്ന് രൺബീർ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് കോഫി വിത്ത് കരൺ ഷോയി താരങ്ങൾ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടാതെ ഇരുവർക്കും മനോഹരമായ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നും ഇവർ തന്റെ ആരാധകരായിരിക്കട്ടെ എന്നും രൺബീർ അഭിമുഖത്തിൽ പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് മറ്റൊരു അവസരത്തിൽ രൺവീർ പറഞ്ഞിരുന്നു. കോഫി വിത്ത് കരൺ എന്ന ഷോ ടൈംപാസ് ഷോയാണെന്നും അവിടെ പറയുന്നത് ചവറ് കാര്യങ്ങളെന്നും നടൻ പറഞ്ഞിരുന്നു. 2018 ആണ് ദീപികയും രൺവീറും വിവാഹിതരാവുന്നത്.
Recommended Video

ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷം രൺബീർ നടി കത്രീന കൈഫുമായ പ്രണയത്തിലാവുകയായിരുന്നു. സൽമാൻഖാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും അടുക്കുന്നത്. ആ ബന്ധവും ഏറെ നാൾ നീണ്ടു നിന്നിരുന്നു. വിവാഹം വരെ ഈ ബന്ധം എത്തിയതായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇതിന് ശേഷമാണ് നടൻ ആലിയ ഭട്ടുമായി പ്രണയത്തിലാവുന്നത്. നടഡി സോനം കപൂറിന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരുടേയും പ്രണയം പുറം ലോകം അറിഞ്ഞത്. താരങ്ങൾ ഒന്നിച്ചായിരുന്നു കല്യാണത്തിനെത്തിയത്. പിന്നീട് ആരാധകരോട് വിവാഹത്ത കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. ബോളിവുഡ് സിനിമ ലോകവും ആരാധകരും കാത്തിരിക്കുന്ന താരവിവാഹമാണിത്. അടുത്ത വർഷം വിവാഹിതരാവുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ലോക്ക് ഡൗണിന് ശേഷം താരങ്ങൾ സിനിമയിൽ സജീവമായിട്ടുണ്ട്.


Click it and Unblock the Notifications