»   »  അത് താനല്ലയോ ഇത്!!! സഞ്ജയ് ദത്ത് അല്ലെന്ന് ആരും പറയില്ല!!! രബീറിന്റെ പുതിയ ലുക്ക് വൈറല്‍!!!

അത് താനല്ലയോ ഇത്!!! സഞ്ജയ് ദത്ത് അല്ലെന്ന് ആരും പറയില്ല!!! രബീറിന്റെ പുതിയ ലുക്ക് വൈറല്‍!!!

Posted By: Ambili
Subscribe to Filmibeat Malayalam

ഇന്‍സൈഡ് ചെയ്യുമ്പോള്‍ വയറു തൂങ്ങി കിടക്കുന്ന ഷര്‍ട്ടും ഓവര്‍ കോട്ടും പാന്‍സും ധരിച്ചു നില്‍ക്കുന്നത് കണ്ടാല്‍ തൊണ്ണൂറുകളിലെ സഞ്ജയ് ദത്തിന്റെ ഏകദേശം രൂപം തന്നെ. പുതിയ ചിത്രത്തിലെ രണ്‍ബീര്‍ കപൂറിന്റെ ലുക്കാണിത്.

രാജ്കുമാര്‍ ഹിരനി സംവിധാനം ചെയ്യുന്ന സജ്ഞയ് ദത്തിന്റെ ജീവചരിത്രം പറയുന്ന സിനിമയില്‍ നായകനാവുന്നത് രണ്‍ബീര്‍ കപൂറാണ്. സിനിമയിലെ രണ്‍ബീറിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയിലുടെ വൈറലായത്.

 ranbir-kapoor

സിനിമ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. രണ്‍ബീറിന് സഞ്ജയുടെ അതേ രൂപം തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതോടെ ചിത്രങ്ങള്‍ അതിവേഗം സേഷ്യല്‍ മീഡിയ ഏറ്റെടുത്തു. തൊണ്ണൂറുകളിലെ സഞ്ജയുടെ ചിത്രം ചേര്‍ത്തുവെച്ചാണ് രണ്‍ബീറിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുന്നത്.

ചിത്രത്തിനു വേണ്ടി സഞ്ജയുടെ ലുക്കിനായി രണ്‍ബീര്‍ മണിക്കൂറുകളാണ് ജിമ്മില്‍ സമയം ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഹിരനി സംവിധാനം ചെയ്ത് വിധു വിനോദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരി 14 നാണ് തുടങ്ങിയത്.

English summary
The picture sees Ranbir dressed in a baggy shirt, a waist-coat and dark trousers. The 'Ae Dil Hai Mushkil' star bore a striking resemblance to Sanjay Dutt.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam