പ്രണയം തകർന്ന ദീപികയോട് രൺബീറിന്റെ പേര് ടാറ്റു ചെയ്തത് കാണിക്കാനാവശ്യപ്പെട്ട് മീഡിയ, കലി കയറി രൺബീർ കപൂർ!

ഓൺസ്‌ക്രീനിലും ഓഫ്‌ സ്ക്രീനിലും പ്രേക്ഷകരുടെ പ്രിയ പ്രണയ ജോഡിയായിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. പക്ഷെ ആരാധകർ ആഘോഷിച്ച ആ പ്രണയം പൂവണിഞ്ഞില്ല. പ്രണയത്തിലായിരിക്കുമ്പോൾ തന്റെ പങ്കാളിക്ക് വേണ്ടി എന്ത് വേദന സഹിക്കാനും ആളുകൾ തയ്യാറാകും. അത്തരത്തിൽ രൺബീറിനെ പ്രണയിക്കുന്ന കാലത്ത് ദീപിക പദുകോൺ ഒരു സാഹസം ചെയ്തിരുന്നു.

അത് മറ്റൊന്നുമല്ല കഴുത്തിന് പിറകിൽ കാമുകൻ രൺബീർ കപൂറിന്റെ പേരിന്റെ ചുരുക്കമായ ആർകെ പച്ചകുത്തി. പക്ഷെ വൈകാതെ ഇരുവരും പിരിഞ്ഞു. താരങ്ങൾ പ്രണയ തകർച്ച സംഭവിച്ചാലോ വിവാഹ ബന്ധം വേർപ്പെടുത്തിയാലോ പിന്നീട് പരമാവധി ഒന്നിച്ച് അഭിനയിക്കാതിരിക്കാനും പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കും. എന്നാൽ ദീപികയും രൺബീർ കപൂറും ആ ​ഗണത്തിൽ‌ പെടുന്നവരായിരുന്നില്ല. പ്രണയം തകർന്ന ശേഷം ഇരുവരും ഒരുമിച്ച് സിനിമ ‌ചെയ്തിട്ടുണ്ട്.

Ranbir Kapoor

വേർപിരിയലിനുശേഷം ആദ്യമായി അയാൻ മുഖർജിയുടെ യേ ജവാനി ഹേ ദീവാനി എന്ന 2013ൽ പുറത്തിറങ്ങിയ സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തി നന്നായി സഹകരിച്ചു. എന്നാൽ പ്രമോഷനെത്തിയപ്പോൾ ഇരുവർക്കും മാധ്യമപ്രവർത്തകരിൽ നിന്ന് വ്യക്തിപരമായ നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു.

സിനിമയുടെ ട്രെയിലർ ലോഞ്ച് വേളയിൽ ഒരു പത്രപ്രവർത്തകൻ ദീപികയോട് താരത്തിന്റെ കഴുത്തിന് പിന്നിലെ ആർകെ ടാറ്റുവിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. അന്ന് ആ ചോദ്യം കേട്ടശേഷം മറുപടി നൽകിയത് ദീപികയായിരുന്നില്ല മറിച്ച് രൺബീറായിരുന്നു.

സെലിബ്രിറ്റികൾ അവരുടെ സിനിമകളുടെ പ്രമോഷനുകൾക്കായി എത്തുമ്പോൾ എന്ത് ചോദിച്ചാലും ചെയ്യും പറയും എന്ന ധാരണ തെറ്റാണെന്ന് രൺബീർ മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് പറഞ്ഞു.സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചോദ്യം ദീപികയ്ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ടാറ്റൂ പ്രമോഷണൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും റിപ്പോർട്ടർ ചോദിച്ചത് യാതൊരു പ്രാധാന്യവും ഇല്ലാത്ത കാര്യമാണെന്നും രൺബീർ പൊട്ടിത്തെറിച്ച് പറഞ്ഞു.

അൽപ്പം മാന്യത പുലർത്തണമെന്നും വാർത്താസമ്മേളനങ്ങളിൽ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടരുതെന്നും രൺബീർ മാധ്യമങ്ങോട് അഭ്യർഥിച്ചു. ഞങ്ങൾക്ക് ഒരു ജീവിതമുണ്ട്. ഞങ്ങൾക്ക് വ്യക്തി ജീവിതമുണ്ട്. ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ദീപിക മറുപടി പറയേണ്ടതായി വരും.

Ranbir Kapoor

അത് ക്യാപ്ച്ചർ ചെയ്ത് നാളെ നിങ്ങൾ വാർത്തയാക്കി മാറ്റും. അതിനാൽ ഒരു പത്രസമ്മേളനത്തിൽ നിങ്ങൾക്കും അൽപ്പം മാന്യത പുലർത്താനും ഇതുപോലുള്ള ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാനും കഴിയുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. രൺബീർ പറഞ്ഞു. പിന്നീട് 2018ൽ രൺവീർ സിങുമായുള്ള ​ദീപികയുടെ വിവാഹം കഴിഞ്ഞ ശേഷം ഇതേ ആർകെ ടാറ്റു വീണ്ടും ചർച്ചയായിരുന്നു.

വിവാഹ ചിത്രങ്ങളിലും മറ്റും പാപ്പരാസികൾ ആദ്യം തിരഞ്ഞത് ആർകെ എന്നുള്ള ടാറ്റുവാണ്. എന്നാൽ അത് ദീപികയുടെ ശരീരത്തിലുണ്ടായിരുന്നില്ല. ടാറ്റു പൂർണ്ണമായും മയ്ച്ച് കളഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട് വന്നത്. പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ പഴയ ഓർമകളെല്ലാം താരം മായ്ച്ച് കളഞ്ഞതായിരിക്കാം.

കഴിഞ്ഞ വർഷമാണ് ആലിയ ഭട്ടിനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം രൺബീർ കപൂർ വിവാഹം ചെയ്തത്. താരങ്ങളുടെ വിവാഹവും വളരെ പെട്ടെന്ന് തന്നെയുള്ള ഗർഭധാരണ പ്രഖ്യാപനവും കുഞ്ഞിന്റെ ജനനവും ഒക്കെ വാർത്തയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മാസ്ത്രയുടെ സെറ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ആലിയയും രൺബീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് മൂന്ന് ഭാഗങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയായ ബ്രഹ്മാസ്ത്രയിലാണ്. ഇരുവരും മകൾക്ക് റാഹ എന്നാണ് പേരിട്ടിരിക്കുന്നത്.

Read more about: ranbir kapoor deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X