»   » സിനിമകളുടെ പരാജയം, റണ്‍ബീര്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് കത്രീന

സിനിമകളുടെ പരാജയം, റണ്‍ബീര്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് കത്രീന

Posted By: AkhilaKS
Subscribe to Filmibeat Malayalam

അടുത്തിടെ പുറത്തിറങ്ങിയ റണ്‍ബീര്‍ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു ഏറ്റു വാങ്ങിയത്. സാമ്പത്തികമായാണ് റണ്‍ബീറിന്റെ ഒരോ ചിത്രങ്ങളും തുടര്‍ച്ചയായി പരാജയപ്പെട്ടത്. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടത് മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടങ്കിലും പരാജയപ്പെട്ട് പിന്മാറാന്‍ റണ്‍ബീര്‍ തയ്യാറല്ല. ഇത് പറയുന്നത് മറ്റാരുമല്ല. റണ്‍ബീറിന്റെ കാമുകി കത്രീന കൈഫാണ് പറയുന്നത്.

ബേഷെറാം,റോയ്,ബോംബേ വെല്‍വറ്റ് എന്നി ചിത്രങ്ങളാണ് റണ്‍ബീറിന്റെ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം വരുത്തി വച്ച ചിത്രങ്ങള്‍. ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തോടെ ഒരു മികച്ച നടനെന്ന റണ്‍ബീറിന്റെ സ്ഥാനത്തില്‍ മങ്ങലേല്‍ക്കുമെന്നതില്‍ തീര്‍ച്ച. പക്ഷേ ഈ സിനിമകളുടെ പരാജയം റണ്‍ബീര്‍ വീണ്ടും ശക്തമായി തിരിച്ചു വരുന്നതിന് വേണ്ടിയുള്ളതാണെന്നും കത്രീന പറഞ്ഞു.

ranbir-katrina

സിനിമയോട് നല്ല ആത്മാര്‍ത്ഥതയുള്ള റണ്‍ബീറിനെ ഒരിക്കലും ഈ പരാജയം തളര്‍ത്തില്ലെന്നും കത്രീന പറയുന്നു. ഏതൊരു കലാകാരനും സംഭവിക്കുന്നത് മാത്രമേ റണ്‍ബീറിനും സംഭവിച്ചിട്ടുള്ളു. എങ്കിലും സിനിമയുടെ പരാജയം റണ്‍ബീറിനെ വേദനപ്പെടുത്താതിരുന്നില്ലെന്നും കത്രീന പറയുന്നു.

കത്രീനയുടെ പുതിയ ചിത്രമായ ഫാന്റത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതില്‍ കത്രീനയ്ക്ക് സന്തോഷമുണ്ട്. നിത്യ മെഹ്ര സംവിധാനം ചെയ്യുന്ന ഭാര്‍ ഭാര്‍ ദേഖോയാണ് കത്രീനയുടെ പുതിയ ചിത്രം. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

English summary
Ranbir Kapoor's recent films may have failed to do well at the box office but his girlfriend, actress Katrina Kaif said that the 'dedicated, passionate and focused' actor is sure to bounce back.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam