രണ്‍ബീര്‍-കത്രീന ബന്ധം, രഹസ്യങ്ങളൊന്നുമില്ല, രണ്‍ബീര്‍ എല്ലാം തുറന്ന് പറയുന്നു
വിവാഹം അതീവ രഹസ്യമാക്കി വയ്‌ക്കുന്ന പല താരങ്ങളും ഉണ്ട്. വിവാഹം കഴിഞ്ഞ ശേഷം മാത്രം അത് പരസ്യമാക്കുന്ന ചില പ്രശസ്‌ത ഗായകരും ഉണ്ട്. എന്നാല്‍ വിവാഹം, വിവാഹ നിശ്ചയം, കുട്ടികള്‍ കുടുംബം ഇവയൊക്കെ രഹസ്യമാക്കി വയ്‌ക്കേണ്ടതാണോ. മാധ്യമങ്ങള്‍ പല തവണ വിവാഹിതനും, വിവാഹ നിശ്ചയക്കാരനുമൊക്കെയായി മാറ്റിയ താരമാണ് രണ്‍ബീര്‍ കപൂര്‍. തന്‍രെ വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി രണ്‍ബീര്‍ പറയുന്നു.
രണ്‍ബീര്‍-കത്രീന പ്രണയ ജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ ഏറെ നാളായി വാര്‍ത്ത പരക്കുന്നുണ്ട്. തന്റെ വിവാഹ നിശ്ചയം ഇതുവരേയും കഴിഞ്ഞിട്ടില്ലെന്ന് രണ്‍ബീര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിവാഹിതരാകാന്‍ എല്ലാവരും നല്‍കുന്ന അനുമതിയാണ് വിവാഹ നിശ്ചയമെന്നും തന്റെ ബന്ധത്തില്‍ കാര്യങ്ങള്‍ വിവാഹ നിശ്ചയത്തോളം എത്തിയിട്ടില്ലെന്നും രണ്‍ബീര്‍ പറയുന്നു. ചില മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിയ്‌ക്കുന്നത്.
വിവാഹ നിശ്ചയം, വിവാഹം ഇവയൊന്നും രഹസ്യമാക്കി വയ്‌ക്കാന്‍ താന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്നും അവ മാധ്യമങ്ങളെ അറിയിക്കുമെന്നും രണ്‍ബീര്‍. കുടുംബ ജീവിതത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും രണ്‍ബീര്‍ പറയുന്നു. സഞ്‌ജയ് ദത്തിന്‍രെ ജീവിതം പ്രമേയമാകുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തിരക്കിലാണ് രണ്‍ബീര്‍. സംവിധാനത്തിലേയ്‌ക്ക് തിരിയുന്നെന്ന് മുന്‍പ് രണ്‍ബീര്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തൊന്നും സംവിധാനത്തിലേയ്‌ക്ക് തിരിയില്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്.


Click it and Unblock the Notifications











