15ല്‍ വെര്‍ജിനിറ്റി നഷ്ടപ്പെട്ടെന്ന് രണ്‍ബീര്‍

By Lakshmi

ബോളിവുഡില്‍ സിനിമയിലെ കഥകള്‍ പോലെതന്നെയാണ് അവിടുത്തെ ബന്ധങ്ങളും. സാധാരണക്കാരില്‍ അതിശയം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രണയങ്ങളും വിവാഹങ്ങളുമാണ് ബോളിവുഡില്‍ ഉണ്ടാകാറുള്ളത്. പല പ്രണയബന്ധങ്ങള്‍ക്കൊടുവിലാണ് പല താരങ്ങളും വിവാഹിതരാകുന്നത്. ചിലരുടെ ജീവിതമാകട്ടെ പ്രണയിച്ച് മാത്രം അവസാനിയ്ക്കുകയും ചെയ്യുന്നു.

ഒന്നില്‍ക്കൂടുതല്‍ പ്രണയങ്ങള്‍, പങ്കാളികള്‍, ലൈംഗികത ഇതൊന്നും ബോളിവുഡിന് വലിയ കാര്യമല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ബന്ധങ്ങളും ഭൂതകാലവുമൊന്നും തുറന്നുകാണിയ്ക്കുന്നതില്‍ താരങ്ങളില്‍ പലര്‍ക്കും മടിയുമില്ല.

Ranbir Kapoor

അടുത്തിടെ തന്റെ പ്രണയജീവിതത്തെക്കുറിച്ചും ലൈംഗികജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ആളുകളുടെ കണ്ണൂ തള്ളിച്ചിരിക്കുന്നത് ബോളിവുഡിന്റെ യുവനായകന്‍ രണ്‍ബീര്‍ കപൂറാണ്.

സിനിമയില്‍ അരങ്ങേറ്റം കുറിച്ചകാലം മുതല്‍തന്നെ സഹനടിമാരുമായുള്ള രണ്‍ബീറിന്റെ ബന്ധങ്ങള്‍ വാര്‍ത്തകളാകാറുണ്ട്. തനിയ്ക്ക് സ്ത്രീകള്‍ വീക്‌നെസ്സാണെന്ന് രണ്‍ബീര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സെക്‌സിനെക്കുറിച്ചാണ് രണ്‍ബീര്‍ തുറന്നടിച്ചത്. പതിനഞ്ചാമത്തെ വയസില്‍ തനിയ്ക്ക് വെര്‍ജിനിറ്റി നഷ്ടപ്പെട്ടുവെന്ന് രണ്‍ബീര്‍ പറയുന്നു. പതിനഞ്ചാമത്തെ വയസില്‍ തനിയ്‌ക്കൊരു കാമുകിയുണ്ടായിരുന്നു. അന്ന് സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചുവെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X