»   » രണ്‍ബീറും മഹിരയും തമ്മിലുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തായതിന് പിന്നിലെ കാരണം? മനപ്പൂര്‍വ്വം ചെയ്തത്!

രണ്‍ബീറും മഹിരയും തമ്മിലുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തായതിന് പിന്നിലെ കാരണം? മനപ്പൂര്‍വ്വം ചെയ്തത്!

Posted By: Nihara
Subscribe to Filmibeat Malayalam

രണ്‍ബീറും മഹിരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുറംലോകത്തെക്കുറിച്ച് അറിയിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം പുറത്തുവിട്ടതാണ് രണ്‍ബീറിന്റെയും മഹിരയും സ്വകാര്യ ചിത്രങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മഹിരയും രണ്‍ബീറും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും രൂക്ഷ വിമര്‍ശനത്തിന് പാത്രമായിരുന്നു. പാക്കിസ്ഥാനിലെ അഭിനേത്രികള്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താരത്തിന്റെ വസ്ത്രധാരണത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!

റാണി മുഖര്‍ജിയുടെ ജീവിതം മാറ്റി മറിച്ച ആ സിനിമ ഐശ്വര്യാ റായ് വേണ്ടെന്നു വെച്ചതായിരുന്നു!

രണ്‍ബീറും മഹിരയും പൊതു സ്ഥലത്ത് നിന്ന് പുകവലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് ശേഷം താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമൂഹത്തിനെ തെറ്റായി ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തിവിട്ടതിനെതിരെ പലരും താരങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. ബോധപൂര്‍വ്വമായി പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം.

ആ ചിത്രങ്ങള്‍ ലീക്കായതിനു പിന്നില്‍

രണ്‍ബീറും മഹിരയും ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പാക്കിസ്ഥാനിലായിരുന്നു ഇരുവരും. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താരങ്ങളെത്തിയത്.

അടുത്ത കാലത്ത് നടന്ന സംഭവമല്ല

അടുത്തിടെ നടന്ന സംഭവമെന്ന തരത്തിലായിരുന്നു ചിത്രങ്ങളെക്കുറിച്ച് വ്യാഖ്യാനിച്ചത്. എന്നാല്‍ 2017 ജൂലൈയിലെ സംഭവമാണ് അതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ദത്ത് ജീവിതകഥ ചിത്രീകരിക്കുന്നതിനായി രണ്‍ബീര്‍ പാക്കിസ്ഥാനിലെത്തിയപ്പോഴായിരുന്നു ഈ സംഭവം.

മഹിര താമസിച്ചിരുന്ന ഹോട്ടല്‍

മഹിര താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയതായിരുന്നു രണ്‍ബീര്‍. മഹിരയെ കാണാനെത്തിയതിനിടയിലാണ് ഇരുവരും ഒരുമിച്ച് സിഗരറ്റ് വലിച്ചത്. താരം എത്തുമെന്ന കാര്യത്തെക്കുറിച്ച് നടിക്ക് നേരത്തെ തന്നെ അറിയുമായിരുന്നു.

ഇരുവരും ഒരുമിച്ചായിരുന്നു

സിനിമയുടെ ചിത്രീകരണത്തിനായി പാക്കിസ്ഥാനിലെത്തിയപ്പോള്‍ മുതല്‍ രണ്‍ബീറും മഹിരയും ഒരുമിച്ചായിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചത് പാപ്പരാസികള്‍ ഇപ്പോഴാണ് വിവാദമാക്കിയത്.

ദുബായിലെ കൂടിക്കാഴ്ച

ദുബായിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്
രണ്‍ബീറും മഹിരയും സുഹൃത്തുക്കളാകുന്നത്. അവാര്‍ഡ് നിശയ്‌ക്കെത്തിയപ്പോഴാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

ഇടയ്ക്കിടയ്ക്കുള്ള കൂടിക്കാഴ്ച

അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാറുണ്ട്. പാക്കിസ്ഥാനിലെ മികച്ച അഭിനേത്രികളെക്കുറിച്ച് ചോദിക്കുമ്പോള്‍ രണ്‍ബീര്‍ ആദ്യം പറയുന്ന പേര് മഹിരയുടേതാണ്.

ചിത്രങ്ങള്‍ ലീക്കായതിനു പിന്നില്‍

മഹിരയും രണ്‍ബീറും ഒരുമിച്ചുള്ള സമയത്ത് അവര്‍ അറിയാതെ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. മഹിരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ചിത്രങ്ങള്‍ ലീക്കാക്കിയതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബന്ധത്തെക്കുറിച്ച് അറിയിക്കാന്‍

മഹിരയും രണ്‍ബീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ആ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അടുത്ത ലെവലിലേക്ക് ബന്ധത്തെ കൊണ്ടുപോകാനുള്ള സാധ്യത ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സാഹസം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്‍ബീറിനെക്കുറിച്ച് മഹിര

ബോളിവുഡ് താരങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന താരമായ രണ്‍ബീറിനെക്കുറിച്ച് പറയുമ്പോള്‍ മഹിരയ്ക്ക് നൂറു നാവാണ്. ബ്രില്ല്യന്റ് ആക്ടറാണ് രണ്‍ബീറെന്നാണ് മഹിര വിലയിരുത്തിയിട്ടുള്ളത്.

നായികമാരെക്കുറിച്ച് ചോദിച്ചപ്പോള്‍

ബോളിവുഡ് നായികമാരുടെ ലിസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അഭിനേത്രി മഹിര ഖാന്‍ എന്ന പേരാണ് രണ്‍ബീര്‍ ആദ്യം പറഞ്ഞിരുന്നത്.

English summary
Perhaps, one or both of them are keen on taking the relationship to the next level and therefore, making things public only helps the cause.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X