രണ്‍ബീറിന് കത്രീനയെക്കാള്‍ പ്രണയം മറ്റൊരാളോട്
രണ്‍ബീറിന് കത്രീനയെക്കാള്‍ പ്രണയം മറ്റൊരാളോട്. ആരാണ് ആ താരം എന്നാവും നിങ്ങളുടെ ചിന്ത. എന്നാല്‍ താരത്തിനോടല്ല രണ്‍ബീറിന് പ്രണയം. കാന്‍ഡി ക്രഷ് കളിയോടാണ് രണ്‍ബീറിന് പ്രണയം.
കാന്‍ഡി ക്രഷ് സാഗ ന്യൂജെനറേഷന് അഡിക്ഷനായി മാറിക്കൊണ്ടിരിക്കുകയാണല്ലോ അപ്പോള്‍ പിന്നെ രണ്‍ബീര്‍ കപൂര്‍ കാന്‍ഡി ക്രഷ് ഇഷ്്ടപ്പെടുന്നതില്‍ അതിശയിക്കാനൊന്നുമില്ല. ബോളിവുഡ് 'ഹാര്‍ട്ട്‌ത്രോബ് ' വിശ്രമ വേളകള്‍ ആനന്ദകരമാക്കുന്നത് ഇങ്ങനെയാണ്. ഒരിക്കലും തന്റെ മൊബൈല്‍ഫോണ്‍ താഴെവയ്ക്കാന്‍പോലും റണ്‍ബീറിന് മനസ്സില്ല.

കാമുകിയായ കത്രീനയോട് സംസാരിക്കാനോ സോഷ്യല്‍ മീഡിയയില്‍ സല്ലപിക്കാനോ റണ്‍ബീറിന് സമയം തികയുന്നില്ല. റണ്‍ബിറിന്റെ കാന്‍ഡി ക്രഷ് പ്രേമം പുതിയ ചിത്രം റോയുടെ ചിത്രീകരണവേളയിലാണ് സഹതാരം ജാക്വിലിന്‍ ഫെര്‍ണ്ണാണ്ടസ് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ചിത്രീകരണം കഴിഞ്ഞാല്‍ റണ്‍ബീര്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് ഫോണിനൊപ്പം ആണെന്നാണ് ജാക്വിലിന്റെ പരാതി.
2012 ഏപ്രിലിലാണ് കാന്‍ഡിക്രഷ് സാഗ എന്ന ഗെയിം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ആ വര്‍ഷം നവംബറില്‍ മൊബൈല്‍ ആപ്ലിക്കേഷനായും കാന്‍ഡിക്രഷ് സാഗയെ വികസിപ്പിച്ചു.


Click it and Unblock the Notifications