കിടപ്പറ രംഗങ്ങളുൾപ്പെടെ ചർച്ചയിൽ; ഭാര്യയാണ് ധൈര്യം തന്നതെന്ന് രൺബീർ കപൂർ; പേടി തോന്നിയെന്ന് നടൻ
അടുത്ത കാലത്ത് ബോളിവുഡിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് അനിമൽ. സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായെത്തിയത്. സണ്ണി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിംരി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. രൺബീറിന്റെ കരരിയറിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നായി അനിമൽ മാറി. നടൻ മികച്ച പ്രകടനവും സിനിമയിൽ കാഴ്ച വെച്ചു. അതേസമയം സിനിമയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. സ്ത്രീ വിരുദ്ധത സിനിമയിലുടനീളം കാണാമെന്ന് വിമർശകർ വാദിക്കുന്നു.
സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി നേരത്തെയും സമാന വിമർശനം കേട്ട നടനാണ്. ഇദ്ദേഹത്തിന്റെ അർജുൻ റെഡ്ഡി എന്ന സിനിമയാണ് അന്ന് വിമർശനത്തിന് കാരണമായത്. വിമർശനം കടുക്കുന്നുണ്ടെങ്കിലും സംവിധായകൻ ഇത് കാര്യമാക്കുന്നില്ല. സിനിമയിലെ ചില സീനുകൾ ഇതിനോടകം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. രൺബീർ നായികയെ ഉപദ്രവിക്കുന്ന സീനുകളും ഇന്റിമേറ്റ് സീനുകളുമാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ ഈ സീനുകൾ ചെയ്തപ്പോഴുള്ള ആശങ്കയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രൺബീർ കപൂർ.

ഭാര്യ ആലിയ ഭട്ടുമായി അനിമലിലെ സീനുകൾ ചർച്ച ചെയ്തിട്ടുണ്ടെന്ന് രൺബീർ പറയുന്നു. ഞങ്ങൾ പരസ്പരം വർക്കുകളെക്കുറിച്ച് ഒരുപാട് സംസാരിക്കും. കലാകാരിയെന്ന നിലയിൽ അവളെ ഞാൻ ശരിക്കും ബഹുമാനിക്കുന്നു. സിനിമയിലെ സീനുകളെല്ലാം അവളുമായി ഞാൻ ചർച്ച ചെയ്തിട്ടുണ്ട്. ഒരുപാട് സീനുകളിൽ അവളെന്നെ സഹായിച്ചിട്ടുണ്ട്. ഇത് വളരെ തെറ്റാണെന്ന് തോന്നുന്നയിടങ്ങളിൽ അഭിനേതാവെന്ന നിലയിൽ ഭയന്നിരുന്നെന്ന് രൺബീർ തുറന്ന് പറയുന്നു.
ഇത് കുഴപ്പമില്ല, ഒരു കഥാപാത്രമാണ്. സിനിമയുടെ ഭാഗമാണ്. ഇതിന് പിന്നിൽ ഒരു ആശയവും ചിന്തയുമുണ്ടെന്ന് ആലിയ തന്നെ പറഞ്ഞ് മനസിലാക്കി തന്നെന്നും രൺബീർ കപൂർ വ്യക്തമാക്കി. അഭിനേതാവെന്ന നിലയിൽ രൺബീറിനേക്കാൾ മികച്ച സിനിമകളും കഥാപാത്രങ്ങളും കരിയറിൽ ലഭിച്ചത് ആലിയ ഭട്ടിനാണ്. ഏത് കഥാപാത്രവും അവിസ്മരണീയമായി അവതരിപ്പിക്കുന്ന ആലിയ ഗംഗുഭായ് കത്തെവാടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് രൺബീറും ആലിയ ഭട്ടനും വിവാഹിതരായത്. രാഹ എന്ന മകളും ദമ്പതികൾക്ക് പിറന്നു. അടുത്തിടെയാണ് മകളുടെ ഫോട്ടോ പുറത്ത് വിട്ടത്. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലാണ് ആലിയ ഭട്ടിനെ പ്രേക്ഷകർ അവസാനമായി കണ്ടത്. രൺവീർ സിംഗ് നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. വിവാഹമോ അമ്മയായതോെ കരിയറിനെ ബാധിക്കാതിരിക്കാൻ ആലിയ ഭട്ട് ശ്രദ്ധിക്കുന്നുണ്ട്.
കുഞ്ഞ് ജനിച്ച് അധികം വൈകാതെ പഴയ ഫിറ്റ്നെസിലേക്ക് തിരിച്ചെത്തിയ ആലിയ ഏവരുടെയും കൈയടി നേടി. ആലിയയുടെ കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് രൺബീർ കപൂർ ഒപ്പമുണ്ട്. അനിമലിന്റെ വിജയത്തിളക്കത്തിലാണ് രൺബീർ കപൂറിപ്പോൾ. ഏറെ നാളുകൾക്ക് ശേഷമാണ് നടനൊരു വിജയ സിനിമ ലഭിക്കുന്നത്.
അനിമലിനെ സീനുകൾക്കെതിരെ നിരവധി പ്രമുഖർ ഇതിനകം സംസാരിച്ചിട്ടുണ്ട്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകൾ വിമർശനങ്ങളെ തള്ളിക്കളയുന്നു. സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി വിമർശനങ്ങൾക്കെതിരെ അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്.


Click it and Unblock the Notifications