'വഴക്കിടുമ്പോൾ എനിക്ക് കിട്ടിയ അവാർഡുകൾ നശിപ്പിക്കുമായിരുന്നു'; മുൻ കാമുകിയെ കുറിച്ച് രൺബീർ കപൂർ
ബോളിവുഡിൽ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന നടന്മാരിൽ ഒരാളാണ് താരപുത്രൻ രൺബീർ കപൂർ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് രൺബീർ. സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായി ഏറെനാൾ പ്രവർത്തിച്ച ശേഷമാണ് അഭിയത്തിലേക്ക് രൺബീർ എത്തിയത്. 2007ൽ ആണ് ആദ്യമായി രൺബീർ സിനിമയിൽ അഭിനയിച്ചത്. സാവരിയ ആയിരുന്നു ആദ്യ സിനിമ. വൈറ്റ് നൈറ്റ്സ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി സാവരിയ ഒരുക്കിയത്. സോനം കപൂറാണ് സിനിമയിൽ നായികയായത്.
പിന്നീടങ്ങോട്ട് നിരവധി സിനിമകൾ രൺബീർ കപൂറിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചു. രൺബീർ കപൂറിന്റെ ജീവിതത്തിൽ സംഭവിച്ച സിനിമകളിൽ ഏറെയും വിജയമായിരുന്നു. രൺബീർ കപൂറിന്റെ ലവ് ലൈഫും താരത്തിന്റെ ആരാധകർക്കിടയിൽ വലിയ ചർച്ചയായതാണ്. കത്രീന കൈഫും ദീപിക പദുകോണുമെല്ലാം രൺബീറിന്റെ മുൻ കാമുകിമാരുടെ ലിസ്റ്റിൽ പെട്ടവരായിരുന്നു.ഇപ്പോൾ താരം ബോളിവുഡിലെ ക്യൂട്ട് നായിക ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരും കഴിഞ്ഞ വർഷം വിവാഹിതരാകേണ്ടതായിരുന്നു. രൺബീറിന്റെ പിതാവിന്റെ അപ്രതീക്ഷിത മരണമാണ് വിവാഹം നീളാൻ കാരണമായത് എന്നാണ് പാപ്പരാസികൾ പറയുന്നത്.

അടുത്തിടെ കെനിയയിൽ രൺബീറിനൊപ്പം അവധി ആഘോഷിക്കുന്ന ആലിയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കെനിയയിലെ മസായ് മാര നാഷണൽ പാർക്കിലേക്കാണ് ഈ താര പ്രണയജോടികൾ പുതുവർഷത്തിൽ പോയത്. മസായ് മാര യാത്രയ്ക്കിടെ രൺബീർ പകർത്തിയ തന്റെ ചിത്രങ്ങൾ അടുത്തിടെ ആലിയ പുറത്തുവിട്ടിരുന്നു. തന്റെ കാമുകന്റെ ഫോട്ടോഗ്രഫി കഴിവിന് വഴങ്ങിക്കൊടുക്കുന്നു എന്നാണ് ആലിയ ഈ ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന തലക്കെട്ട്. 2020ൽ ഒരു അഭിമുഖത്തിനിടെയായിരുന്നു താൻ ആലിയയുമായി പ്രണയത്തിലാണെന്ന് രൺബീർ പറഞ്ഞത്. ആലിയയ്ക്ക് മുമ്പ് തന്റെ ജീവിതത്തിൽ കടന്നുവന്ന ഒരു സ്ത്രീ തന്നോട് ചെയ്ത ക്രൂരതകളെ കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ഫിലിംഫെയർ എഡിറ്ററായ ജിതേഷ് പിള്ളയുമായുള്ള 2017ലെ അഭിമുഖത്തിലാണ് തന്റെ മുൻകാമുകി വഴക്കിടുമ്പോൾ തനിക്ക് കിട്ടിയ അവാർഡുകൾ തല്ലിപ്പൊട്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുമായിരുന്നുവെന്ന് രൺബീർ തുറന്ന് പറഞ്ഞത്. 'ആ ഇടയ്ക്ക് എനിക്ക് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. എന്റെ മുൻകാമുകി ഞാനുമായി വഴക്കിടുമ്പോഴെല്ലാം ആദ്യം ചെയ്തിരുന്നത് അവാർഡുകൾ എനിക്ക് കിട്ടിയ അവാർഡുകൾ തല്ലിപ്പൊട്ടിക്കുകയായിരുന്നു. ഫിലിംഫെയർ അവാർഡുകൾ ഒക്കെ നശിപ്പിക്കാൻ എടുക്കുമ്പോൾ തൊടരുത് എന്ന് ഞാൻ പറയാറുണ്ടായിരുന്നു' രൺബീർ പറയുന്നു. ആലിയയ്ക്ക് മുമ്പ് കത്രീന കൈഫും ദീപിക പദുകോണുമായിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ. രൺബീറിന്റെ വാക്കുകൾ വൈറലായതോടെ ഇവരിൽ ആരാണ് രൺബീറിന്റെ അവാർഡുകൾ നശിപ്പിച്ച നടി എന്ന് കണ്ടെത്താനാകാത്ത ആശയകുഴപ്പത്തിലാണ് താരത്തിന്റെ ആരാധകർ.

2019ൽ ഒരു അഭിമുഖത്തിൽ തന്റെ രഹസ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെക്കുറിച്ച് രൺബീർ തുറന്ന് പറഞ്ഞിരുന്നു. തന്റെ മുൻ കാമുകിമാരായ ദീപിക പദുക്കോണിനേയും കത്രീന കൈഫിനേയും താൻ ഇപ്പോഴും ആ അക്കൗണ്ട് വഴി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രൺബീറിന്റെ ആദ്യ കാമുകിയായിരുന്നു ദീപിക പദുകോൺ. ദീപികയുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ കത്രീന കൈഫുമായും ഡേറ്റിങ് നടത്താറുണ്ടായിരുന്നു രൺബീർ. അത് മനസിലാക്കിയാണ് ദീപിക വേർപിരിഞ്ഞതും രൺവീർ സിങിനെ വിവാഹം ചെയ്തതും. സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായി കഠിയാവാഡി, രാജ്മൗലി ചിത്രം രുധിരം രണം രൗദ്രം എന്നിവയാണ് ആലിയയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ. ബ്രഹ്മാസ്ത്ര, ഷംഷേര, ആനിമൽ എന്നിവയാണ് രൺബീറിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications