അച്ഛനും അമ്മയും തമ്മിൽ കടുത്ത വഴക്ക്; എല്ലാം കേട്ട് കൊണ്ട് ഞാൻ മുകളിൽ; തുറന്ന് പറഞ്ഞ് രൺബീർ
ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളാണ് രൺബീർ കപൂർ. തുടരെ വന്ന പരാജയങ്ങൾക്ക് ശേഷം അനിമൽ എന്ന ഹിറ്റ് സിനിമയാണ് രൺബീറിന്റെ താരമൂല്യം തിരികെ നൽകിയത്. സിനിമ സ്ത്രീവിരുദ്ധതയുടെ പേരിൽ വ്യാപകമായി വിമർശിക്കപ്പെട്ടെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയം നേടി. കരിയറിനൊപ്പം രൺബീറിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ബോളിവുഡിൽ ചർച്ചായിട്ടുണ്ട്.
ഇതിന് പ്രധാന കാരണം താരത്തിനുണ്ടായ പ്രണയ ബന്ധങ്ങളാണ്. ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ ചർച്ചയായി. ഇവരുമായ് അകന്ന ശേഷം നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം ചെയ്തത്.

നടി നീതു കപൂറിന്റെയും അന്തരിച്ച നടൻ ഋഷി കപൂറിന്റെയും മകനാണ് രൺബീർ കപൂർ. സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന രൺബീറിന് പേരും പ്രശസ്തിയും പെട്ടെന്ന് ലഭിച്ചു. എന്നാൽ നടന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. നീതു കപൂറും ഋഷി കപൂറും തമ്മിലുള്ള വഴക്ക് രൺബീറിനെ ഏറെ ബാധിച്ചു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രൺബീറിപ്പോൾ.
ശബ്ദത്തിൽ സംസാരിക്കുന്നത് എന്നെ അലോസരപ്പെടുത്തും. ചെറുപ്പം മുതൽ അങ്ങനെയാണ്. എന്റെ മാതാപിതാക്കൾ ഒരുപാട് വഴക്കിടുമായിരുന്നു. ഒരു ബംഗ്ലാവിലാണ് ഞങ്ങൾ താമസിച്ചത്. സ്റ്റെയർ കേസിലാണ് ഞാൻ കൂടുതലും ചെലവഴിച്ചത്. അവർ വഴക്കിടുന്നത് കേൾക്കും. അവർ ഒരു റഫ് പാച്ചിലൂടെ പോകുകയായിരുന്നെന്ന് ഞാൻ കരുതുന്നു.

എന്റെ സഹോദരി അടുത്തില്ലായിരുന്നു. അമ്മ തന്റെ ഫീലിംഗ്സ് എന്നോട് പറയും. എന്നാൽ അച്ഛൻ അങ്ങനെ പ്രകടിപ്പിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഭാഗം എനിക്ക് കേൾക്കാനോ മനസിലാക്കാനോ കഴിഞ്ഞിട്ടില്ല, രൺബീർ കപൂർ പറഞ്ഞതിങ്ങനെ. വിവാഹ ശേഷവും ഋഷി കപൂർ ചില സ്ത്രീകളുമായി ബന്ധം തുടർന്നത് നീതു കപൂറും നടനും തമ്മിൽ വഴക്കുണ്ടാകാൻ കാരണമായിട്ടുണ്ട്.
വിവാഹ ശേഷവും ഋഷി കപൂർ ചില സ്ത്രീകളുമായി ബന്ധം തുടർന്നത് നീതു കപൂറും നടനും തമ്മിൽ വഴക്കുണ്ടാകാൻ കാരണമായിട്ടുണ്ട്. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഇവർ തീരുമാനിച്ചു. കടുത്ത മദ്യപാനിയും മുൻകോപക്കാരനുമായിരുന്നു ഋഷി കപൂർ. ഇക്കാരണത്താൽ പലപ്പോഴും അച്ഛനിൽ നിന്നും രൺബീർ അകന്നു, ഇതേക്കുറിച്ചും നടൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. . 2020 ഏപ്രിൽ മാസത്തിലാണ് ഋഷി കപൂർ മരിക്കുന്നത്. അർബുധം ബാധിച്ച് ചികിത്സയിലായിരുന്നു. നീതു കപൂറിനെ ഈ മരണം മാനസികമായി തളർത്തി.
എന്നാൽ കുടുംബത്തെ താങ്ങി നിർത്തേണ്ട ഉത്തരവാദിത്വം നീതു ഏറ്റെടുത്തു. ൺബീർ കപൂറിന്റെ വിവാഹമുൾപ്പെടെ നടന്നത് ഋഷി കപൂറിന്റെ മരണ ശേഷമാണ്. രൺബീറിനെ പോലെ ചെറുപ്പ കാലത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടനാണ് ഋഷി കപൂറും. ഭർത്താവ് മറ്റ് സ്ത്രീകളോട് അടുക്കുന്നത് പല തവണ താൻ കണ്ടു പിടിച്ചിട്ടുണ്ടെന്ന് അന്ന് നീതു കപൂർ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. ഋഷി കപൂറിന്റെ പ്രഥമ പരിഗണന കുടുംബത്തിനാണെന്ന് തനിക്കറിയാം. പിന്നെ എന്തിന് ആശങ്കപ്പെടണമെന്നും നീതൂ കപൂർ അന്ന് ചോദിച്ചു.


Click it and Unblock the Notifications