കാമുകി ആലിയ ഭട്ട് ഹോട്ട് അല്ല, മികച്ച അഭിനേത്രിയാണ്, ഹോട്ട് താരത്തെ കുറിച്ച് രൺബീർ കപൂർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇവരുടെ വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. 2017 ൽ ആണ് താരങ്ങൾ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കുന്നത്. നടി സോനം കപൂറിന്റെ വിവാഹത്തിന് ആലിയയും രൺബീറും ഒന്നിച്ചായിരുന്നു എത്തിയത്. ഇതിന് ശേഷമായിരുന്നു ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും പ്രചരിക്കുന്നത്. പ്രണയകഥ സോഷ്യൽ മീഡിയയിൽ ചർച്ചയാവാൻ തുടങ്ങിയപ്പോൾ തന്നെ താരങ്ങൾ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് വിവാഹവും തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രൺബീറും. ഇതുവരെ സിനിമയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഇവർക്ക് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മസ്ത്രയുലൂടെയാണ് താരങ്ങൾ ഒന്നിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമയുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. ഈ സിനിമയ്ക്ക് ശേഷം മാത്രമേ താരവിവാഹം നടക്കുകയുള്ളൂ.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ലേഡീസ് ആരാധകരുള്ള താരം കൂടിയാണ് രൺബീർ കപൂർ. ഹോട്ടസ്റ്റ് താരമെന്നാണ് നടനെ അറിയപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുന്നത് നടന്റെ ഒരു അഭിമുഖമാണ്. തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. തന്റെ ഭാവി വധുവായ ആലിയയുടെ പേര് അല്ല നടൻ പറഞ്ഞത്.
നടി മാധുരി ദീക്ഷിത്താണ് നടന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ്. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അവതാരകന്ഡറെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. നടിയുടെ വലിയ ആരാധകനാണ് താൻ എന്നും രൺബീർ അഭിമുഖത്തിൽ പറയുന്നുണ്ട്. കൂടാതെ ഏറ്റവും ഹോട്ട് താരത്തെ കുറിച്ചും കരൺ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ഐശ്വര്യ റായ് ബച്ചന്റെ പേരാണ് രൺബീർ പറഞ്ഞത്. അനുഷ്കയും ആലിയയും നല്ല അഭിനേത്രിമാരാണെന്നും രൺബീർ പറയുന്നു. രൺവീർ സിംഗും നടനോടൊപ്പം ഷോയിൽ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
2018 ൽ പുറത്ത് ഇറങ്ങിയ സഞ്ജു ആണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ സഞ്ജയ് ദത്തായിട്ടാണ് താരം എത്തിയത്. സിനിമയിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ബ്രാഹ്മാസ്ത്ര കൂടാതെ ഷംഷോരയാണ് അണിയറയിൽ ഒരുങ്ങുന്ന രൺബീർ ചിത്രം. വാണി കപൂർ, സഞ്ജയ ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
രൺബീറിന്റെ സിനിമ പോലെ തന്നെ പ്രണയകഥയും ബോളിവുഡിൽ ചർച്ച വിഷയമാണ്. നടി ദീപിക പദുകോണുമായുളള നടന്റെ പ്രണയം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇത്. പിന്നീട് താരങ്ങൾ വേർപിരിയുകയായിരുന്നു. ഇപ്പോഴും ഇതിന്റെ കാരണം വ്യക്തമല്ല. രൺബീറുമായുളള ബ്രേക്കപ്പിന് ശേഷം നടൻ രൺവീർ സിംഗുമായി നടി പ്രണയത്തിലാവുകയായിരുന്നു. 2018 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കത്രീന കൈഫും രൺബീറും പ്രണയത്തിലായിരുന്നു. നടിയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആലിയയുമായി അടുക്കുന്നതും വിവാഹം ഉറപ്പിക്കുന്നത്. നടനുമായിട്ടുളള ബ്രേക്കപ്പ് നടിയെ മാനസികമായി തകർത്തിരുന്നു. ഒരിക്കൽ ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കത്രീനയും ദീപികയും ആലിയയും അടുത്ത സുഹൃത്തുക്കളാണ്. നടൻ വിക്കി കൗശലുമായി നടി കത്രീന അടുപ്പത്തിലാണ്. ഇവരുടെ വിവാഹത്തെ കുറിച്ചുള്ള കഥകൾ ബോളിവുഡ് കോളത്തിൽ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











