ആ ഗാനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ദീപികയ്ക്കു തന്നെ; അവളുടെ വളര്‍ച്ച അത്ഭുതപ്പെടുത്തിയെന്ന് രണ്‍ബീര്‍ കപൂര്‍

ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സജീവവാര്‍ത്തയായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം. ദീപികയും രണ്‍ബീറും വിവാഹം കഴിക്കുമെന്ന് വരെ ഒരു സമയം ഗോസിപ്പുകളുണ്ടായിരുന്നു.

ഇരുവരും ഒരുമിച്ച് വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതുമൊക്കെ പതിവായിരുന്നു. ഒന്നിച്ചഭിനയിച്ച സിനിമയായ ബച്ച്‌നാ ഏ ഹസീനോയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയം ആരംഭിക്കുന്നത്.

വേര്‍പിരിഞ്ഞു

എന്നാല്‍ പ്രണയബന്ധത്തിലെ വിശ്വാസ്യതക്ക് മങ്ങലേറ്റത് തിരിച്ചടിയായി. രണ്‍ബീറിന് മറ്റു സ്ത്രീകളുമായുണ്ടായിരുന്ന ബന്ധം ദീപികയുമായുള്ള വേര്‍പിരിയലിലാണ് എത്തിച്ചത്. ദീപിക അക്കാര്യം തുറന്നുപറയുകയും ചെയ്തു.

രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും പിരിഞ്ഞു. ദീപിക പറഞ്ഞത് സത്യമാണെന്ന് രണ്‍ബീര്‍ പിന്നീട് മറ്റൊരു അഭിമുഖത്തില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

കത്രീനയും ആലിയയും

രണ്‍ബീര്‍ പിന്നീട് കത്രീന കൈഫിനെ പ്രണയിച്ചു. ആറ് വര്‍ഷം നീണ്ട പ്രണയം അവസാനിപ്പിച്ച് ഒരു സുപ്രഭാതത്തില്‍ കത്രീനയും മടങ്ങി. പിന്നാലെയാണ് ആലിയയുമായി രണ്‍ബീര്‍ അടുക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം.

ഷംഷേര എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ രണ്‍ബീര്‍ കപൂര്‍. ബ്രേക്കപ്പായെങ്കിലും ദീപികയുമായി നല്ല സൗഹൃദം തുടരുന്ന രണ്‍ബീര്‍ നടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ദീപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ ദീപിക ഒരുപാട് ഉയരത്തിലെത്തിയെന്നും രണ്‍ബീര്‍ പറയുന്നു.

സാവരിയ മുതല്‍ ഷംഷേര വരെ

ആദ്യ ചിത്രമായ സാവരിയ മുതലുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു രണ്‍ബീര്‍. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറായിരുന്നു നായിക. ചിത്രം പരാജയമായിരുന്നുവെങ്കിലും രണ്‍ബീര്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണ് രണ്‍ബീര്‍.

ഇംത്യാസ് അലി സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രണ്‍ബീര്‍ ദീപികയെ പ്രശംസിച്ചത്. അഗര്‍ തും സാഥ് ഹോ എന്ന ഗാനരംഗം ശ്രദ്ധ നേടിയത് ദീപികയുടെ പ്രകടനം കൊണ്ടാണെന്ന് രണ്‍ബീര്‍ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ആ ഗാനത്തില്‍ നിറഞ്ഞുനിന്നു

രണ്‍ബീറിന്റെ വാക്കുകളില്‍ നിന്നും:' എന്റെ കഥാപാത്രം ആ ഗാനരംഗത്തില്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. അയാള്‍ അസ്വസ്ഥനാണ്, ദീപികയുടെ കഥാപാത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ദീപിക എന്റെ പിന്നാലെ വരുന്നു.

ആ ഗാനരംഗം കാണുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ളിലും വേദന തോന്നുന്നുവെങ്കില്‍ അത് ദീപികയുടെ കഴിവാണ്. അത്രയും മനോഹരമാണ് പ്രകടനം.

ഞങ്ങള്‍ ഒരേസമയത്ത് സിനിമയില്‍ എത്തിയവരാണ്. എന്റെ രണ്ടാമത്തെ ചിത്രമായ ബച്ച്‌ന ഏ ഹസീനോയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം യേ ജവാനി ഹേ ദിവാനിയിലും അഭിനയിച്ചു.

മറ്റൊരു അഭിനേതാവിന്റെ വളര്‍ച്ചയും എന്നില്‍ ഇത്രയും അത്ഭുതം ജനിപ്പിച്ചിട്ടില്ല. എനിക്ക് ദീപികയെ നന്നായി അറിയാം. തമാശ എത്തിയപ്പോഴേക്കും അവര്‍ ഒരുപാട് ഉയരത്തിലെത്തി. ദീപികയുടെ അഭിനയപാടവം കാണുമ്പോള്‍ ഞാന്‍ വിസ്മയിച്ചു പോകാറുണ്ട്.' രണ്‍ബീര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X