രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കടുത്ത പ്രണയത്തില്‍; ഇരുവരും പറയുന്നത്
ദില്ലി: ഏതെങ്കിലും താരങ്ങള്‍ ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ പാപ്പരാസികള്‍ അപ്പോള്‍ തുടങ്ങും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍. ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത് യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും, ആലിയ ഭട്ടുമാണ്. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ് ഇരുവരും. എരിയുന്ന തീയിലേക്ക് എണ്ണയൊഴിച്ച് രണ്‍ബീര്‍ കപൂറിന്റെ പ്രസ്താവന കൂടി വന്നിരിക്കുകയാണ്.

ആലിയ ഭട്ടുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. രണ്‍ബീറിനോടുള്ള ആരാധന മറച്ചുവെയ്ക്കാന്‍ ആലിയയും ശ്രമിക്കുന്നില്ല. ബോളിവുഡില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരത്തോടുള്ള ആരാധന ആലിയ വിളംബരം ചെയ്തിരുന്നു. ഒപ്പം രണ്‍ബീറിനെ വിവാഹം കഴിക്കാനുള്ള മോഹവും താരം വ്യക്തമാക്കിയിരുന്നു. ആലിയ സൂപ്പര്‍സ്റ്റാറായി മാറിയിട്ടും ഈ മോഹങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ ഈ ഭ്രമത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ആലിയ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഗതി പ്രണയമാണോ അല്ലയോ എന്ന ചോദ്യത്തിന് ആലിയയുടെ മറുപടിയും ഇത് പോലെ കണ്‍ഫ്യൂഷന്‍ ആയിരുന്നു. 'ഇത്തരം അഭ്യൂഹങ്ങള്‍ നേരിടേണ്ട സാഹചര്യമില്ല. അത് ശരിയാണെങ്കില്‍ ശരിയാണ്, തെറ്റാണെങ്കില്‍ തെറ്റും. എല്ലാം സിനിമയുടെ പേരിലോ, പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ലെന്ന് മാത്രം പറയാം', ആലിയ പറഞ്ഞു. ബ്രഹ്മാസ്ത്രയുടെ ആദ്യ ഷെഡ്യൂള്‍ ബള്‍ഗേറിയയില്‍ പൂര്‍ത്തിയാക്കി. ചിത്രത്തില്‍ അമിതാഭ് ബച്ചനും, മൗനി റോയിയും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications