For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  21 കോടിയുടെ നഷ്ടം, പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ട രൺബീർ; പിരിയുന്നതിനിടെ സംഭവിച്ചത്

  |

  ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായ സംഭവമായിരുന്നു രൺബീർ കപൂറും കത്രീന കൈഫും തമ്മിലുള്ള വേർപിരിയൽ. ആറ് വർഷത്തിലേറെ നീണ്ട പ്രണയ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. അജബ് പ്രേം കി ​ഗസബ് കഹാനി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് സ്പെയ്നിലെ ബീച്ചിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നത് ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു.

  എന്നാൽ 2015 ഓടെ ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവരും വിവാഹത്തെ പറ്റി വരെ ആലോചിച്ചിരിക്കുന്ന സമയത്തായിരുന്നു പരസ്പരം തർക്കങ്ങൾ ഉടലെടുത്തത്. രൺബീർ ബന്ധത്തിൽ സത്യസന്ധത കാണിക്കാത്തതാണ് വേർപിരിയലിന് കാരണമായതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രൺബീറിന്റെ ഭാര്യയായി കത്രീന വരുന്നതിനോട് നടന്റെ കുടുംബത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  Also Read: 'മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടി വന്നപ്പോൾ ഞാൻ എനിക്ക് തന്നെ കൊടുത്ത വാക്കാണിത്'; റോബിൻ!

  എന്നാൽ ഇതേപറ്റിയൊന്നും താരങ്ങൾ പ്രതികരിച്ചില്ല. ജ​ഗ ജസൂസ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് രൺബീറും കത്രീനയും വേർപിരിയുന്നത്. തർക്കം രൂക്ഷമായതോടെ സിനിമയുടെ അവസാന ഘട്ട ഷൂട്ടിം​ഗിലും തടസ്സങ്ങൾ നേരിട്ടു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് രൺബീറും കത്രീനയും ഒരുമിച്ചെത്തിയെങ്കിലും അഭിമുഖങ്ങളിൽ ഇരുവരും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു.

  രൺബീറിനെ സംബന്ധിച്ച് സാമ്പത്തികമായി കനത്ത നഷ്ടവും വേർപിരിയലിന്റെ സമയത്തുണ്ടായത്രെ. ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ട് പ്രകാരം 21 കോടി രൂപയുടെ നഷ്ടമാണ് രൺബീറിനുണ്ടായത്. വേർപിരിയുന്നതിന് കുറച്ചു കാലം മുമ്പാണ് കത്രീനയും രൺബീറും പുതിയ വീട്ടിലേക്ക് താമസം മാറിയത്. മാസം 15 ലക്ഷം രൂപയായിരുന്നു ഇരുവരും മുംബൈയിലെ ഈ വീടിന് വാടക നൽകിയിരുന്നത്.

  Also Read: രാത്രി ഉറങ്ങാതെ കൂനിയിരുന്ന് ബീഡി തെറുക്കും, ഒടുവില്‍ അമ്മയ്ക്ക് കൂനായി; ബിനീഷിന്റെ അമ്മ സ്റ്റാര്‍ മാജിക്കില്‍

  ഇതിന് പുറമെ 21 കോടി രൂപ സെക്യൂരിറ്റി ഡെപോസിറ്റ് ആയി രൺബീർ നൽകുകയും ചെയ്തു. പക്ഷെ ഇവിടെ ഒരു വർഷം മാത്രമേ ഇരുവരും താമസിച്ചുള്ളൂ. അതിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നാലെ രൺബീർ തന്റെ എല്ലാ ല​ഗേജുകളുമെടുത്ത് ഈ വീട്ടിൽ നിന്നിറങ്ങി. ബാന്ദ്രയിൽ വിൽസൺ അപ്പാർട്മെന്റിൽ പുതിയ വീട്ടിലേക്ക് രൺബീർ ഒറ്റയ്ക്ക് താമസം മാറി.

  വേർപിരിയലിന് പിന്നാലെ രൺബീർ നടി ആലിയ ഭട്ടുമായി അടുത്തു. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിം​ഗ് സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ​ആലിയ ഭട്ട് ​ഗർഭിണിയുമാണ്. കത്രീന കൈഫാവട്ടെ നടൻ വിക്കി കൗശലുമായി പ്രണയത്തിലായി. ഇരുവരും കഴിഞ്ഞ വർഷം ഡിസംബറിൽ വിവാഹിതരാവുകയും ചെയ്തു.

  Also Read: 'ഒരു കാര്യത്തിലും യോജിപ്പില്ല', പരസ്പരം സഹിച്ചതിന് അവാർഡ് തരണം, ഭാര്യക്ക് കൃഷ്ണകുമാർ നൽകിയ മറുപടി വൈറൽ

  മുൻ കാമുകന്റെ ഭാര്യയാണെങ്കിലും ആലിയ ഭട്ടുമായി അടുത്ത സൗഹൃദമാണ് കത്രീന കൈഫിനുള്ളത്. ആലിയ ഭട്ടും രൺബീർ കപൂറും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്ര റിലീസിന് ഒരുങ്ങുകയാണ്. മറുവശത്ത് കത്രീനയുടെ ഫോൺ ഭൂത് എന്ന സിനിമയും ഉടനെ റിലീസ് ചെയ്യും. കത്രീന കൈഫ്, ഇഷാൻ ഖട്ടർ, സിദ്ധാർത്ഥ് ചതുർവേദി എന്നിവരാണ് ഫോൺഭൂതിലെ പ്രധാന കഥാപാത്രങ്ങൾ.

  Read more about: katrina kaif ranbir kapoor
  English summary
  ranbir kapoor reportedly lost 21 crore rupees after break up with katrina kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X