»   » പ്രമുഖ താരങ്ങളുടെ പ്രണയം തകര്‍ത്തത് രണ്‍ബീര്‍ കപൂര്‍! അതിന്റെ കാരണം കേട്ടാല്‍ ചിരി വരും!

പ്രമുഖ താരങ്ങളുടെ പ്രണയം തകര്‍ത്തത് രണ്‍ബീര്‍ കപൂര്‍! അതിന്റെ കാരണം കേട്ടാല്‍ ചിരി വരും!

By: Teresa John
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ പ്രണയങ്ങള്‍ക്ക് ആയുസ് കുറവാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും യുവതാരങ്ങളാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ബന്ധം വേര്‍പിരിയല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കി കൊണ്ടായിരുന്നു ഇരുവരും ആ തീരുമാനം എടുത്തിരുന്നത്.

സുഹൃത്തുകളുടെ കുരുത്തക്കേടുമായി 'മന്ദാകിനി' വരുന്നു! പിടിയിലായത് മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍!!!

ഇതിന് കാരണമായി പറഞ്ഞിരുന്നത് സിദ്ധാര്‍ത്ഥിന് നടി ജാക്വലീന്‍ ഫെര്‍ണാന്‍ഡന്‍സുമായി അടുപ്പമുള്ളതാണെന്നായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ രണ്‍ബീര്‍ കപൂര്‍ കാരണമാണ് ബന്ധം തകര്‍ന്നതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അങ്ങനെ എങ്കില്‍ രണ്‍ബീര്‍ എങ്ങനെയായിരിക്കും ഇവര്‍ക്കിടയില്‍ വന്നതെന്നാണ് ആരാധകരുടെ സംശയം.

സിദ്ധാര്‍ത്ഥും ആലിയയും

ക്യൂട്ട് കപ്പിള്‍സായി അറിയപ്പെട്ട താരങ്ങളായിരുന്നു ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. പരസ്യമായ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയം.

ആരാധകരെ ഞെട്ടിച്ചു

താരങ്ങള്‍ക്കിടില്‍ പലപ്പോഴും തര്‍ക്കങ്ങളും അടിപിടി ഉണ്ടാവുന്നതും പതിവണെങ്കിലും അത് ബന്ധം തകര്‍ത്ത് കളയുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ആരാധകര്‍ക്ക് വലിയൊരു തിരിച്ചടിയായിരുന്നു താരങ്ങളുടെ പ്രണയ തകര്‍ച്ച.

രണ്‍ബീര്‍ വില്ലന്‍

ആലിയയുടെയും സിദ്ധാര്‍ത്ഥിന്റെയും ബന്ധത്തില്‍ വില്ലനായി വന്നത് നടന്‍ രണ്‍ബീര്‍ കപൂര്‍ ആണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രണ്‍ബീറിന്റെ പേരിലാണ് അടിയുണ്ടായത്

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സിദ്ധാര്‍ത്ഥിന് നടി ജാക്വലീന്‍ ഫെര്‍ണാന്‍ഡന്‍സുമായി അടുപ്പമുള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നായിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നും രണ്‍ബീര്‍ കപൂറിന്റെ പേരിലായിരുന്നു ഇരുവരും വഴക്കുണ്ടാക്കിയത്.

സിദ്ധാര്‍ത്ഥിന് ഇഷ്ടമല്ല

രണ്‍ബീര്‍ സിംഗും ആലിയയും അടുത്ത സിനിമയില്‍ ഒന്നിച്ചാണ് അഭിനയിക്കാന്‍ പോവുന്നത്. എന്നാല്‍ ഇത് സിദ്ധാര്‍ത്ഥിന് തീരെ താല്‍പര്യമില്ലാത്ത കാര്യമായിരുന്നു.

ആലിയയുടെ ആരാധന

ആലിയ രണ്‍ബീറിന്റെ കടുത്ത ആരാധികയാണെന്നും അതിനാല്‍ അവള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നുള്ള സിദ്ധാര്‍ത്ഥിന് സംശയമായിരുന്നു.

ഗോസിപ്പ്

രണ്ട് താരങ്ങള്‍ ഒന്നിച്ചഭിനയിച്ചാല്‍ അവരുടെ പേരില്‍ ഗോസിപ്പുകള്‍ വരുന്നത് സാധാരണമാണ്. ഇത് തന്നെയാണ് രണ്‍ബീറിന്റെയും ആലിയയുടെ പേരിലും സംഭവിച്ചത്.

സിദ്ധാര്‍ത്ഥിന്റെ കാര്യത്തിലും അങ്ങനെയാണ്

ഇത് തന്നെയാണ് സിദ്ധാര്‍ത്ഥിന്റെ കാര്യത്തിലും സംഭവിച്ചത്. ജാക്വലീന്‍ ഫെര്‍ണാന്‍ഡന്‍സിനൊപ്പം ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരുടെടുയം പേരില്‍ ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി നായിക നായകന്മാരായി അഭിനയിച്ചത്.

പ്രണയം തുടങ്ങുന്നത്

കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയിയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാവുന്നത്. ശേഷം പൊതു പരിപാടികളില്‍ താരങ്ങള്‍ ഒന്നിച്ച് പങ്കെടുക്കുന്നതും പതിവായിരുന്നു.

English summary
Ranbir Kapoor Responsible For Ugly Fight & Break-Up Between Alia Bhatt & Sidharth Malhotra?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam