ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വന്നു!! ആലിയയുമായി പ്രണയത്തിലായതിങ്ങനെ, രൺബീർ തുറന്നു പറയുന്നു
2020 ൽ രൺബീറും ആലിയയും വിവാഹിതരാകും
ആലിയ ഭട്ടും രൺവീർ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ്. താരങ്ങളുടെ പ്രണയ വാർത്ത വളരെ പോസ്റ്റീവായിട്ടാണ് സഹതാരങ്ങളും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. കാരണം ഇവർ എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളാണ്. ആദ്യ ഇവരുടെ പ്രണയ വാർത്ത കേവലം ഗോസിപ്പ് കഥകളായിരിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ എല്ലാവരേയു ഞെട്ടിപ്പിച്ചു കൊണ്ട് താരങ്ങൾ തന്നെ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
പ്രണയിച്ച് നടക്കാനല്ല ഇവർ ആഗ്രഹിക്കുന്നത് ഉടൻ തന്നെ വിവാഹിതരാകുമെന്നും റിപ്പേർട്ടുകൾ പ്രചരിക്കുന്നുണ്ട്. ജിക്യൂ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ പ്രണയ വാർത്ത പുറത്തു വിട്ടത്. എന്നാൽ അന്ന് താനും ആലിയയും തമ്മിൽ പ്രണയത്തിലാണെന്നു മാത്രമാണ് രൺവീർ പറഞ്ഞത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് രൺബീർ തുറന്നു പറയുകയാണ്.

പോസിറ്റീവ് മാറ്റങ്ങൾ
ആലിയ വന്നതോടെ പോസിറ്റീവ് മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് രൺബീർ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ രണ്ടാളും ചേർന്ന് ഒരു സിനിമ ചെയ്യുകയാണ്. അഭിനേത്രിയെന്ന നിലയിലും ആലിയയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. കൂടാതെ അവളുടെ ഉള്ളിലുള്ള നിറങ്ങളും ആത്മ ശക്തിയും കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ ആലിയയ്ക്ക് തന്റേതായ ചിട്ടയും ദിശാബോധവുമുണ്ടെന്നും രൺബീർ പറഞ്ഞു.

പക്വത
ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ ബന്ധം തുടങ്ങിയിരിക്കുന്നത്. പുതിയ ആൾ, പുതിയ താളങ്ങൾ, പുതിയ ജീവിത രീതികൾ എല്ലാം കഴിഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കൂടാതെ ജീവിതത്തിൽ ഒരു പക്വത വന്നതു പോലെ തോന്നുന്നെന്നും രൺബീർ പറഞ്ഞു. ബന്ധങ്ങളിൽ കൂടുതൽ വിശ്വാസ്യത കൽപ്പിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

പ്രണയം മനോഹരമായ അനുഭൂതി
ആലിയയുമായുള്ള പ്രണയത്തെ കുറിച്ച് രൺബീർ പറഞ്ഞതിങ്ങനെയാണ്. പ്രണയത്തിലാകുമ്പോഴാണ് നാം ജീവിതത്തിൽ അസാധാരണമായ പല കാര്യങ്ങളും നമ്മൾ ചെയ്യുന്നത്. പ്രണയത്തിൽ അകപ്പെടുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് തനിയ്ക്ക് തോന്നുന്നത്. അത് പെൺകുട്ടിയോടുള്ള പ്രണയം മാത്ര മല്ല. അമ്മയോട് തോന്നുന്ന പ്രണയമാകാം, അച്ഛനാകാം, സുഹൃത്താകാം, ഈ ബന്ധങ്ങളിൽ സത്യസന്ധമായ പ്രണയമുണ്ടെങ്കിൽ ജീവിതം തന്നെ മനോഹരമാകുമെന്ന് രൺബീർ പറഞ്ഞു

ഉടൻ വിവാഹം
രൺബീർ- ആലിയ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ നേരെത്തെ പ്രചരിക്കുന്നുണ്ട്. വിവാഹം നീട്ടി കൊണ്ടു പോകില്ലെന്നാണ് താരങ്ങളുടെ തീരുമാനം. 2020 ഓടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. വിവാഹത്തിനെ കുറിച്ച് ഇതേ അഭിപ്രായം ആലിയയും മുൻപ് പറഞ്ഞിരുന്നു.ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. താൻ മുപ്പത് വയസിലെ വിവാഹം കഴിക്കുകയുള്ളുവെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. തന്റെ വിവാഹം അതിനു മുമ്പേ ഉണ്ടാകുമെന്ന് ആലിയ പറഞ്ഞിരുന്നു.

പുതിയ അനുഭവം
ആലിയയുമായുള്ള ബന്ധം തനിയ്ക്ക് തീർത്തും പുതിയ അനുഭവമാണ്. എന്നാൽ ഇതിനെ കുറിച്ച് കുടുതൽ സംസാരിക്കാൻ തനിയ്ക്ക് താൽപര്യമില്ല. ഒരു വ്യക്തി എന്ന നിലയിലും നടിയെന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകികൊണ്ടിരിക്കുകയാണ്. കൂടെ അഭിനയിക്കുമ്പോളും ജീവിക്കുമ്പോളും താൻ എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നൽകുന്നത്. ഞങ്ങൾ രണ്ടാൾക്കും ഇതൊരു പുതിയ അനുഭവമാണെന്നും രൺവീർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു


Click it and Unblock the Notifications