ഞാന്‍ ഹെറോയിന്‍ ഉപയോഗിക്കുകയാണെന്ന് അമ്മ കരുതി; ചെറിയ പ്രായത്തിലെ ശീലങ്ങളെ പറ്റി നടന്‍ രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ റൊമാന്റിക് ഹീറോയായ നടന്‍ രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ ഒരു കുടുംബനാഥനാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതനാവുകയും ഒരു പെണ്‍കുട്ടിയുടെ പിതാവുമായി മാറിയിരിക്കുകയാണ് താരം. ആലിയയുമായിട്ടുള്ള വിവാഹം മുതല്‍ രസകരമായ കഥകളാണ് രണ്‍ബീറിനെ ചുറ്റിപ്പറ്റി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
രണ്‍ബീര്‍ നായകനായി അഭിനയിച്ച പുതിയ ചിത്രം തിയറ്ററുകൡലേക്ക് എത്തിയിരിക്കുകയാണ്. മാര്‍ച്ച് എട്ടിന് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പല പ്രൊമോഷന്‍ പരിപാടികൡലും നടന്‍ പങ്കെടുത്തിരുന്നു. അങ്ങനെ സിദ്ധാര്‍ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തില്‍ രണ്‍ബീറും സിനിമയുടെ സംവിധായകനായ ലുവ് രഞ്ജനും പങ്കെടുത്തിരുന്നു.
അഭിമുഖത്തില്‍ രണ്‍ബീറിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില രസകരമായ ചോദ്യങ്ങളാണ് അവതാരകന്‍ ചോദിച്ചത്. എല്ലാത്തിനും വളരെ ഗംഭീരമായിട്ടുള്ള മറുപടി നടന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ അമ്മ നീതു സിംഗിന് താനൊരു തലവേദന തന്നെയായിരുന്നുവെന്നാണ് രണ്‍ബീര്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തിലെ തന്റെ പ്രവൃത്തികളിലൂടെ അമ്മ തകര്‍ന്ന് പോയിട്ടുണ്ടെന്നും നടന്‍ സൂചിപ്പിച്ചു.

ഏറ്റവും കൂടുതല്‍ നുണ പറഞ്ഞിട്ടുള്ളത് ആരോടാണെന്ന ചോദ്യത്തിന് അതെന്റെ മമ്മിയോടാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. 'ഞാന്‍ വളരെ കുസൃതിയായിരുന്നു. മാത്രമല്ല മമ്മിയോടാണ് ഏറ്റവും കൂടുതല്‍ നുണ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ നുണ പറയുന്നത് ഞാന്‍ നിര്‍ത്തി ഒരു മനുഷ്യനായെന്ന്', രണ്‍ബീര്‍ പറയുന്നു.
എന്ത് നുണ പറഞ്ഞതാണ് അമ്മ കണ്ടുപിടിച്ചതെന്ന ചോദ്യത്തിന് താന്‍ സിഗരറ്റ് വലിച്ചതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ആദ്യമായി സിഗരറ്റ് വലിച്ചത് എന്റെ മമ്മി കണ്ടുപിടിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളില്‍ ഒന്ന് അതായിരുന്നു. കാരണം എന്റെ മമ്മിയെ ഇത്രയധികം തകര്‍ന്ന അവസ്ഥയില്‍ മുന്‍പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.
ഞാന്‍ ഹെറോയിന്‍ ഉപയോഗിക്കുകയാണെന്ന് അവള്‍ കരുതി. മാത്രമല്ല അത് ഞാന്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്ന് മമ്മിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതുമില്ല. തീര്‍ച്ചയായും എനിക്കത് മോശമായി തോന്നി. പിന്നെ ഞാന്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഒത്തിരി തവണ സോറി പറഞ്ഞ് പിന്നാലെ പോയാല്‍ മാതാപിതാക്കള്‍ ആ വിഷയം വിട്ട് കളഞ്ഞേക്കുമെന്നും ഞാന്‍ ചിന്തിച്ചുവെന്നും', രണ്‍ബീര്‍ പറയുന്നു.

മുന്‍പ് തന്റെ മദ്യപാനത്തെ കുറിച്ചും ഒരഭിമുഖത്തില്‍ രണ്‍ബീര്‍ വെളിപ്പെടുത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. 'ഞാന്‍ മദ്യപാനത്തിന് അടിമയൊന്നുമല്ല. എന്നിരുന്നാലും ഒരുപാട് കുടിക്കാനുള്ള തോന്നല്‍ എനിക്ക് വരുമായിരുന്നു. എപ്പോഴൊക്കെ കുടിക്കാന്‍ തുടങ്ങിയോ അന്നേരമൊന്നും എനിക്ക് നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. അതെന്റെ രക്തത്തില്‍ തന്നെയുള്ളതാണെന്നാണ് കരുതുന്നത്.
എന്റെ കുടുംബം എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാമെന്ന് വിചാരിക്കുന്നു. കാരണം എന്റെ വീട്ടിലുള്ള എല്ലാവര്‍ക്കും മദ്യപിക്കുന്ന ശീലമുണ്ട്. എല്ലാവര്‍ക്കും അതിനോട് വലിയ താല്‍പര്യവുമാണ്. അതുപോലെ മദ്യം കുടിക്കാനുള്ള ആവേശം എന്റെ ജീനിലുമുണ്ടെന്നാണ് അന്ന് നടന്‍ വെളിപ്പെടുത്തിയത്.
'തു ജൂത്തി മെയിന്‍ മക്കാര്‍' എന്ന സിനിമയാണ് രണ്‍ബീര്‍ കപൂറിന്റേതായി തിയറ്ററുകളഇലേക്ക് എത്തിയിരിക്കുന്നത്. ലുവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായികയായി അഭിനയിച്ചത്. അനുഭവ് സിംഗ്, ഡിംപില്‍ കപാഡിയ, ബോണി കപൂര്‍ തുടങ്ങി വലിയൊരു താരനിരയാണ് സിനിമയില്‍ അണിനിരന്നത്.
റൊമാന്റിക് കോമഡിയായി ഒരുക്കിയ ചിത്രം മാര്‍ച്ച് എട്ട് മുതല്‍ തിയറ്ററുകളില്‍ സംപ്രേക്ഷണത്തിനെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
അതേ സമയം വ്യക്തി ജീവിതത്തില്‍ ഭാര്യയും നടിയുമായ ആലിയ ഭട്ടിനും മകള്‍ റാഹയുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവാഹിതരായ താരങ്ങള്‍ അടുത്ത മാസം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്.


Click it and Unblock the Notifications











